ഫാഷിസ്​റ്റുകളുടെ കടന്നുകയറ്റം ജനാധിപത്യത്തിന് ഭീഷണി -^കെ. മുരളീധരൻ എം.എൽ.എ

ഫാഷിസ്റ്റുകളുടെ കടന്നുകയറ്റം ജനാധിപത്യത്തിന് ഭീഷണി --കെ. മുരളീധരൻ എം.എൽ.എ ഫാഷിസ്റ്റുകളുടെ കടന്നുകയറ്റം ജനാധിപത്യത്തിന് ഭീഷണി --കെ. മുരളീധരൻ എം.എൽ.എ കൊടുവള്ളി: ഫാഷിസ്റ്റ് സംഘടനകളുടെ വളർച്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാന്നെന്ന് കെ. മുരളീധരൻ എം.എൽ.എ. ഓമശ്ശേരി മണ്ഡലം കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റുകളോട് മൃദുസമീപനമാണ് കേരളത്തിൽ ഭരണത്തിലുള്ളവർ സ്വീകരിക്കുന്നതെന്നും ഇതുമൂലം കേരളത്തിലും സമാധാനാന്തരീക്ഷം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി. രാമനാഥൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു ആദരിച്ചു. ഇന്ദിരഗാന്ധിയുടെ പേരിലുള്ള വൃക്ഷത്തൈ നടൽ ഡി.സി.സി സെക്രട്ടറി പി.പി. കുഞ്ഞായിൻ നിർവഹിച്ചു. കാവിൽ പി. മാധവൻ, കെ.പി.സി.സി മെംബർ മൊയ്തീൻ, സി.ടി. ഭരതൻ, ദിനേശ് പെരുമണ്ണ, കെ.പി. അഹമ്മദ്കുട്ടി മാസ്റ്റർ, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ, എം.എം. രാധാമണി, എം.പി. മുഹമ്മദ്, എം.എം. സലീം, ഒ.എം. ശ്രീനിവാസൻ, വി.ജെ. ചാക്കോ, കെ. ബാലകൃഷ്ണൻ നായർ, ഷരീഫ് വെളിമണ്ണ എന്നിവർ സംസാരിച്ചു. photo: kdy-6 Congras kodumbasangamam.jpg ഓമശ്ശേരി മണ്ഡലം കൂടത്തായ് ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.