കാരപ്പറമ്പ്: നിലച്ചുപോയ ആശുപത്രി ഉപകരണങ്ങൾക്ക് ജീവൻപകർന്ന് മലാപ്പറമ്പ് വനിത പോളിയിലെ വിദ്യാർഥിനികൾ. സാേങ്കതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിെൻറ 'പുനർജനി'യുടെ ഭാഗമായാണ് വിദ്യാർഥിനികളുടെ പ്രവർത്തനം. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലും കാലപ്പഴക്കംകൊണ്ട് കേടുവന്നതുമായ, കാരപ്പറമ്പ് ഗവ. ഹോമിയോ മെഡിക്കൽ കോളജിലെ ബി.പി അപ്പാരറ്റസ്, സ്റ്റെർലൈസർ, നെബുലൈസർ, വെയ്മിഷൻ എന്നിവയെല്ലാം നന്നാക്കിയെടുക്കുന്ന തിരക്കിലാണ് 61 വിദ്യാർഥിനികൾ. തുരുെമ്പടുത്തതും ഉപയോഗശൂന്യമായി തള്ളിക്കളഞ്ഞതുമായ കട്ടിൽ, വീൽചെയർ തുടങ്ങി പഴകിയ എല്ലാ ഉപകരണങ്ങൾക്കും ഇവർ ആശുപത്രിയിൽ വെച്ചുതന്നെയാണ് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജീവനേകുന്നത്. പെയിൻറിങ്, വയറിങ്, വെൽഡിങ് ഉൾെപ്പടെയുള്ള പ്രവൃത്തികൾ ചെയ്തുതീർക്കുകയാണിവർ. ഏഴുദിവസത്തെ ക്യാമ്പിൽ 20 ലക്ഷം രൂപയുടെ ആസ്തികൾ ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രിൻസിപ്പൽ പി. ബീനയുടെ നേതൃത്വത്തിലുള്ള പോളി വിദ്യാർഥിനികൾ. ഇതിനിടെതന്നെ 11 ലക്ഷം രൂപയുടെ ആസ്തികൾ ഒരുക്കിയതായി ആക്ടിവിറ്റി റിലേഷൻസ് മാനേജർ ടി.കെ. അർഷാദ് പറഞ്ഞു. പ്രോഗ്രാം ഒാഫിസർ സി. സജിത്ത്, ടെക്നിക്കൽ സെൽ ഫീൽഡ് അസിസ്റ്റൻറ് പി. അമൽ, സെക്രട്ടറിമാരായ എൻ.പി. സാന്ദ്ര, യു.ആർ. അക്ഷയ, സീനിയർ വളൻറിയർമാരായ കെ. മുഹസീന, പി.വി. കാർത്തിക എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.