കൊയിലാണ്ടി: അണേലപുഴയിൽ വൻതോതിൽ കോഴിമാലിന്യം തള്ളുന്നു. ചാക്കുകളിലാക്കി കെട്ടിയാണ് ഇവ പല ഭാഗങ്ങളിലായി തള്ളുന്നത്. ഇതോടെ പുഴവെള്ളം മലിനമാകുന്ന അവസ്ഥയാണ്. എ.എസ്.െഎ ദിലീഫിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ദുരിതം കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ നവീകരണപ്രവൃത്തി ഇഴയുന്നു. അസൗകര്യത്താൽ വീർപ്പുമുട്ടുകയാണ് യാത്രക്കാർ. രണ്ടുവർഷം മുമ്പ് ആരംഭിച്ച കെട്ടിടനിർമാണ പ്രവൃത്തി കാലുകൾ നിർമിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കെ സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ പകുതിയിലധികം ഭാഗവും പൊളിച്ചിട്ടിരിക്കുകയാണ്. നിർമാണപ്രവൃത്തി ഇടക്ക് നിലക്കും. പിന്നെ തുടരും പിന്നെയും നിലക്കും, എന്നിങ്ങനെയാണ് സ്ഥിതി. മോശമല്ലാത്ത വരുമാനം ലഭിക്കുന്ന സ്റ്റേഷനാണിത്. പലപ്പോഴും വരി സ്റ്റേഷനു പുറത്തേക്ക് നീളും. അപ്പോൾ മഴയും വെയിലുമൊക്കെ ഏറ്റാൽ മാത്രമേ ടിക്കറ്റ് കരസ്ഥമാക്കാൻ കഴിയൂ. 1906ൽ ആരംഭിച്ച ഇൗ സ്റ്റേഷനിൽ പ്രധാനപ്പെട്ട പല ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാനും അധികൃതർ മടിക്കുകയാണ്. മൺമറഞ്ഞ നിശ്ശബ്ദ സേവകരെ നമിച്ച് 'ചരിത്രദൃശ്യം' കൊയിലാണ്ടി: ചരിത്രത്തിൽ ഇടംതേടാതെ പോയ പഴയകാല സാമൂഹിക-സാംസ്കാരിക പ്രവർത്തകരെ പരിചയപ്പെടുത്തി 'ചരിത്രദൃശ്യം' പരിപാടി. പൂക്കാട് കലാലയത്തിെൻറ ആവണി പൂവരങ്ങിലാണ് മൺമറഞ്ഞ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. സമാപന സമ്മേളനം വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. ശിവദാസ് ചേമഞ്ചേരി അധ്യക്ഷത വഹിച്ചു. മീനാക്ഷിയമ്മയെ ആദരിച്ചു. രാജരത്നപിള്ള സ്മാരക എൻഡോവ്മെൻറ്, ജിഷ്ണു പ്രസാദിന് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് നൽകി. കെ.ടി. കുഞ്ഞിരാമൻ, ശിവദാസ് കരോളി, ബാലൻ കുനിയിൽ, പി.വി. മോഹനൻ, സുധീഷ് കുമാർ, ശ്യാംസുന്ദർ, എം. പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.