പന്തീരാങ്കാവ്: ചത്ത കോഴികളെ ചാക്കിൽകെട്ടി ബൈപ്പാസ് റോഡരികിലെ നടപ്പാതയിൽ തള്ളി. കഴിഞ്ഞദിവസം തള്ളിയ കോഴികൾ ചീഞ്ഞുനാറി തുടങ്ങിയിട്ടും നീക്കിയില്ല. പുലർെച്ച പന്തീരാങ്കാവ് പെട്രോൾ ബങ്കിനു മുന്നിലാണ് ചത്ത കോഴികളെ ഉപേക്ഷിച്ചത്. ചാക്ക് തെരുവ് നായ്ക്കൾ കടിച്ചുകീറി റോഡുമുഴുവൻ പരന്നതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇരുട്ടിെൻറ മറവിൽ കോഴി ലോറികളിൽനിന്നും ചാക്കിൽ നിറച്ചു റോഡിൽ തള്ളിയതാണെന്ന് സംശയമുണ്ട്. ദുർഗന്ധം മാത്രമല്ല, മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കൾ കാൽനടക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.