ബോധവത്​കരണ ക്ലാസ്

പേരാമ്പ്ര: സുന്നി മഹല്ല് ഫെഡറേഷൻ പേരാമ്പ്ര മേഖല കമ്മിറ്റി മഹല്ല് ഭാരവാഹികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വഖഫ്, സൊസൈറ്റി, രജിസ്ട്രേഷൻ എന്നീ കാര്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കും പഠനങ്ങൾക്കും വേണ്ടിയാണ് ക്ലാസ് നടത്തിയത്. മഹല്ലുകളിൽ സ്വദേശി ദർസ്, പ്രീ മാരിറ്റൽ കോഴ്സ്, പലിശരഹിത സഹായനിധി എന്നിവയെക്കുറിച്ചും ക്ലാസെടുത്തു. യു.കെ. അബ്ദുൽ ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു. റഫീക്ക് സക്കരിയ്യ ഫൈസി അധ്യക്ഷത വഹിച്ചു. ഇസ്മായീൽ ഹുദവി ചെമ്മാട് ക്ലാസിന് നേതൃത്വം നൽകി. നടുക്കണ്ടി അബൂബക്കർ, സി.എച്ച്. മൂസക്കുട്ടി ഹാജി, ജഅഫർ ബാഖവി എന്നിവർ സംസാരിച്ചു. പി.എം. കോയ മുസ്ലിയാർ സ്വാഗതവും എം.കെ. പരീത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.