അവാര്‍ഡ് ഏറ്റുവാങ്ങി

ഉള്ള്യേരി: സംസ്ഥാന അധ്യാപക അവാര്‍ഡു ലഭിച്ച പാലോറ ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകന്‍ എസ്. ശ്രീജിത്ത് വിദ്യാഭ്യാസ മന്ത്രിയില്‍നിന്നും പുരസ്കാരം ഏറ്റുവാങ്ങി. അധ്യാപകദിനത്തോട് അനുബന്ധിച്ച് കൊല്ലം വിമലഹൃദയ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന പരിപാടിയിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ക്യാമ്പ് നടത്തി ഉള്ള്യേരി: ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തി​െൻറ ഭാഗമായി ആനവാതില്‍ നന്മനാട് െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ചു നല്‍കി. നാനൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പ്രസിഡൻറ് ചന്ദ്രന്‍ മന്നോത്ത്, സെക്രട്ടറി ഷിജു മൈക്കോട്ടെരി, നാരായണന്‍ അടിയോടി, ഇബ്രാഹിം ചാലിൽ, മധു നങ്ങ്യാത്ത്, അശോകൻ രാരോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.