ലഹരി മാഫിയകൾക്കെതിരെ ജാഗ്രത സമിതി രൂപവത്കരിക്കണം --എം.എസ്.എം കോഴിക്കോട്: ലഹരി മാഫിയകൾക്കെതിരെ വിദ്യാർഥി, -പി.ടി.എ, -പൊലീസ് സംയുക്ത ജാഗ്രത സമിതികൾ രൂപവത്കരിക്കാൻ വിദ്യാഭ്യാസ -എക്സൈസ് വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷെൻറ ഭാഗമായി എം.എസ്.എം സൗത് ജില്ല സമിതി സംഘടിപ്പിച്ച ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളന പ്രഖ്യാപന സംഗമം ആവശ്യപ്പെട്ടു. എം.എസ്.എം സംഘടിപ്പിക്കുന്ന 'ഹൈസെക്ക്' ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം ഒക്ടോബർ 22ന് പന്തീരാങ്കാവ് അനുഗ്രഹ പാലസിൽ നടക്കും. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ് സമ്മേളന പ്രഖ്യാപനം നിർവഹിച്ചു. എം.എസ്.എം സംസ്ഥാന സെക്രട്ടറി ഇൻഷാദ് സ്വലാഹി മുഖ്യാതിഥിയായിരുന്നു. എം.എസ്.എം ജില്ല വൈസ് പ്രസിഡൻറ് എസ്.എം. മുഹമ്മദ് ഫഹീം അധ്യക്ഷത വഹിച്ചു. വി.ടി. ബഷീർ, റഷീദ് പാലത്ത് എന്നിവർ സംസാരിച്ചു. 'കെ.പി. ശശികലയെ അറസ്റ്റുചെയ്യണം' കോഴിക്കോട്: കേരളത്തിലെ മതേതര എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിെൻറ ഗതിവരുമെന്ന് വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ 153 എ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷിെൻറ കൊലപാതക ഉത്തരവാദിത്തം സംഘ്പരിവാരം ഏറ്റെടുക്കുന്നതിന് സമാനമാണ് ശശികലയുടെ വിവാദ പ്രസ്താവനയെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.