റോഹിങ്ക്യൻ മുസ്​ലിംകൾക്കുവേണ്ടി പ്രാർഥന സദസ്സ്

ബേപ്പൂർ: മ്യാന്മർ ഭരണകൂടത്തി​െൻറയും തദ്ദേശീയരുടെയും ആക്രമണത്തിന് ഇരയാകുന്ന റോഹിങ്ക്യൻ മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രാർഥന സദസ്സ് സംഘടിപ്പിച്ചു. യാസീൻ ഹയർ സെക്കൻഡറി മദ്റസ സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പ്രധാനാധ്യാപകൻ അബ്ദുറസാഖ് മുസ്ലിയാർ നേതൃത്വം നൽകി. ഹംസ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ സിദ്ദീഖ് ഫൈസി, അബ്ദുല്ല ശാഹിദ് യമാനി, അബ്ദുല്ലത്തീഫ് യമാനി, ഷറഫുദ്ദീൻ ദർസി, അബ്ദുസ്സലാം മൗലവി, മുഹമ്മദ് അൽത്താഫ്, ഫഹീം ഇബ്രാഹിം, സൈനുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.