വാഹനങ്ങൾ വൺവേ തെറ്റിക്കുന്നു; കക്കോടിയിൽ ഗതാഗതക്കുരുക്ക്

കക്കോടി: ബൈപാസ് തകർച്ചമൂലം വാഹനങ്ങൾ വൺവേ തെറ്റിക്കുന്നത് പതിവായതോടെ കക്കോടി ബസാറിലെ ഗതാഗതക്കുരുക്ക് മുറുകി. കക്കോടിയിലെ വർഷങ്ങളായുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായിരുന്നു ബൈപാസ് നിർമിച്ചത്. മാസങ്ങൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയും രൂപപ്പെട്ടതോടെയാണ് വാഹനങ്ങളുടെ നിയമലംഘനം. രണ്ടു വർഷത്തിനിടെ പലതവണ അറ്റകുറ്റപ്പണി നടത്തിെയങ്കിലും തകർച്ചക്ക് പരിഹാരമായില്ല. നിർമാണത്തിലെ അശാസ്ത്രീയതയാണ് പൊട്ടിപ്പൊളിയാൻ കാരണമെന്നാണ് ആക്ഷേപം. ഇതോടെ, ചെറുതും വലുതുമായ വാഹനങ്ങൾ ബൈപാസിലൂടെ ഒാടാതെ ബസാർ വഴി കടന്നുപോകുന്നതാണ് ഗതാഗതക്കുരുക്കാകുന്നത്. രാവിലെയും െവെകുന്നേരങ്ങളിലും കുരുക്കേറുന്നതിനാൽ ജനങ്ങൾ ഏറെ പ്രയാസപ്പെടുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ബൈപാസ് അശാസ്ത്രീയമായി നിർമിച്ചതിനെതിരെ പരാതിപ്പെട്ടിട്ടും ഫലം കണ്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.