പി.എ.സി.എൽ ഫീൽഡ് വർക്കേഴ്സ് അസോ. കൺവെൻഷൻ സംഘടിപ്പിച്ചു

കോഴിക്കോട്: പേൾ അഗ്രോടെക് കോർപറേഷൻ ലിമിറ്റഡ്(പി.എ.സി.എൽ) നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത തുക ഉടൻ കൊടുത്തുതീർക്കാനുള്ള നടപടി സ്വീകരിക്കണമെന്നും 20 വർഷത്തിലേറെയായി ജോലിചെയ്യുന്ന ഫീൽഡ് വർക്കർമാർക്കുള്ള നഷ്ടപരിഹാരം നൽകണമെന്നും പി.എ.സി.എൽ ഫീൽഡ് വർക്കേഴ്സ് അസോ. സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസ്ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എം.രാജൻ അധ്യക്ഷത വഹിച്ചു. പി.പി. റുഖിയ, ടി.വി. സിന്ധു, ജെയിംസ് ജോസഫ്, കെ. അജിത്ത്, സി.കെ. സുഹറ, എം.കെ. ഷൈന എന്നിവർ സംസാരിച്ചു. ഫോർവേഡ് ബ്ലോക്ക് യോഗം ചേർന്നു കോഴിക്കോട്: ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല പാർട്ടി ഉന്നതാധികാരസമിതി യോഗം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. നഗരത്തിൽ അനധികൃതപാർക്കിങ് അനുവദിക്കുകയും സാധാരണക്കാർ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പൂട്ടിടുകയും ചെയ്യുന്ന പൊലീസി​െൻറ ഇരട്ടത്താപ്പിനെതിരെ ട്രാഫിക് അസി.കമീഷണറുടെ ഓഫിസിലേക്ക് സെപ്റ്റംബർ 20ന് രാവിലെ 11.30ന് ജനകീയ മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു. ജില്ലസെക്രട്ടറി എം.പി. ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. കായക്കൽ അഷ്റഫ്, സുരേഷ് ബാബു വൈദ്യരങ്ങാടി, സുരേന്ദ്രൻ കൊളത്തൂർ, എം.ജി. മണിലാൽ, സതീഷ്കുമാർ കുന്ദമംഗലം, ടോംതോമസ്, ഭുവനേശ്വർ ഒളവണ്ണ, ഡോ. രാജേഷ് രാമനാട്ടുകര, വിപിൻ കുറ്റിക്കാട്ടൂർ, ലത്തീഫ് കുണ്ടായിത്തോട്, രാജൻ നന്മണ്ട എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.