ദേവസ്വം ബോർഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞ കാടാമ്പുഴയിൽ

വളാഞ്ചേരി: മലബാർ ദേവസ്വം ബോർഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 15ന് രാവിലെ 11ന് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒമ്പത് അംഗ ബോർഡിൽ കാലാവധി പൂർത്തിയാക്കിയ ഏഴംഗങ്ങൾക്ക് പകരം തെരഞ്ഞെടുക്കപ്പെട്ട ശശികുമാർ പേരാമ്പ്ര, ടി.എൻ. ശിവശങ്കരൻ, പി.എം. സാവിത്രി ടീച്ചർ, എ. പ്രദീപൻ, ടി.കെ. സുബ്രഹ്മണ്യൻ, കൊട്ടറ വാസുദേവ്, വി. കേശവൻ എന്നിവരാണ് അധികാരമേൽക്കുക. നിലവിലെ അംഗം ഒ.കെ. വാസു (കണ്ണൂർ) ദേവസ്വം ബോർഡ് പ്രസിഡൻറായും ചുമതലയേൽക്കും. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം 5000ത്തോളം പേർ സംബന്ധിക്കുമെന്ന് കാടാമ്പുഴ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ടി.സി. ബിജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.