കാരാട്: സോപാനസംഗീതവും മാപ്പിളപ്പാട്ടും പുല്ലാങ്കുഴൽ കച്ചേരിയുമായി ഫാഷിസത്തിനെതിരെ വെൽഫെയർ പാർട്ടി വാഴയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സാംസ്കാരിക പ്രതിരോധം. ക്ഷേത്രകലയായ സോപാന സംഗീതത്തെ ഫാഷിസത്തിനെതിരെയുള്ള മൂർച്ചയേറിയ വിമർശനമായി അവതരിപ്പിച്ച ഞരളത്ത് ഹരിഗോവിന്ദെൻറ ഹരിഗോവിന്ദഗീതം, മാപ്പിള കഥാപ്രസംഗവേദിയിലെ പ്രശസ്ത റംലാ ബീഗം, വാദ്യസംഗീതജ്ഞൻ ഗോപാലകൃഷ്ണൻ കാരാട്, പുതുതലമുറയിലെ റിയാലിറ്റി ഷോ താരം ഫൈസൽ കാരാട്യം എന്നിവർ പരിപാടി അവതരിപ്പിച്ചു. കാരാട് ഗൗരി ലങ്കേഷ് നഗറിൽ നടന്ന സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. രാഷ്ട്രപിതാവിെൻറ നെഞ്ചിലേക്ക് കാഞ്ചി വലിച്ച തോക്ക് ഫാഷിസ്റ്റുകൾ ഇനിയും ഉറയിൽ ഇട്ടിട്ടില്ലെന്നും സമൂഹം ശക്തമായി പ്രതികരിച്ചില്ലെങ്കിൽ ഗൗരി ലങ്കേഷ് അവസാനത്തെ ഇരയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ കലാസാംസ്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി, കൊണ്ടോട്ടി മണ്ഡലം പ്രസിഡൻറ് സലീം വാഴക്കാട്, സ്വാഗതസംഘം ചെയർമാൻ വി.സി. റഹ്മത്തെ ഇലാഹി, കൺവീനർ കെ.ടി. ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.