ഉടമ പൂട്ടിയ കട വ്യാപാരികൾ തുറപ്പിച്ചു

അത്തോളി: കട ഒഴിഞ്ഞു കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ തുടർന്ന് ഉടമ കട പൂട്ടിയത് പ്രതിഷേധത്തിനിടയാക്കി. കുനിയിൽ കടവ് ജംഗ്ഷനിലെ മണിയറ എന്ന ഫർണിച്ചർ കടയാണ് ഉടമ പൂട്ടിയത്. ഇതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് അത്തോളി പൊലീസി​െൻറ സാന്നിധ്യത്തിൽ കടതുറന്നു കൊടുത്തു. പ്രകടനത്തിന് കല്ലട ബാബു, കരിമ്പയിൽ അബ്ദുൾ അസീസ്, ഗോപാലൻ കൊല്ലേത്ത്, ടി.വി. ജലീൽ, ഷൗക്കത്ത് അത്തോളി, ടി.പി. ജഗദീഷ്, ലിനീഷ് ആനശ്ശേരി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.