കുറ്റ്യാടി: മ്യാന്മറിൽ പീഡിപ്പിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുന്ന റോഹിങ്ക്യൻ മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.വൈ.എസ് ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ പ്രകടനം നടത്തി. ശരീഫ് സഖാഫി, കോരങ്കോട്ട് മൊയ്തു എന്നിവർ നേതൃത്വം നൽകി. പണമടച്ച് വർഷങ്ങളായിട്ടും അടുക്കത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നില്ലെന്ന് കുറ്റ്യാടി: കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അംഗീകരിച്ച പദ്ധതിയായിട്ടും മരുതോങ്കര അടുക്കത്ത് ഇതുവരെ തെരുവുവിളക്കുകൾ സ്ഥാപിച്ചില്ലെന്ന് പരാതി. കുറ്റ്യാടി--മുള്ളൻകുന്ന് റോഡിൽ ചെറുപുഴപ്പാലം മുതൽ കുളിക്കുന്നപാറ വരെ 15 വിളക്കുകൾ വെക്കാൻ 1.2 ലക്ഷം രൂപ വകയിരുത്തിയതായി മുൻ മെംബർ വി. മുബാറക്ക് പറഞ്ഞു. എന്നാൽ, കെ.എസ്.ഇ.ബി കണക്ഷൻ കൊടുക്കാത്തതിനാൽ വിളക്കുകൾ കത്തുന്നില്ലെന്നാണ് പരാതി. വിളക്കുകൾക്കുവേണ്ടി പ്രത്യേക ലൈൻ വലിച്ചതാണ്. മൂന്നു മീറ്ററുകളും സ്ഥാപിക്കണം. നടപടി വൈകുന്നതാണ് തടസ്സമെന്നും പറഞ്ഞു. എന്നാൽ, പഞ്ചായത്ത് എഗ്രിമെൻറ് വെക്കാൻ വൈകിയതാണ് കാരണമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ഈയിടെയാണെത്ര സെക്രട്ടറി എഗ്രിമെൻറ് നൽകിയത്. അത് അംഗീകാരത്തിനായി മേലുദ്യോസ്ഥർക്ക് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. ഓണാഘോഷം കന്നൂര്: വോയ്‌സ് ഓഫ് ചെറുകാട് കന്നൂര് നോർത്ത് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പി.എം. ചന്ദ്രൻ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയും എൻ.കെ. ദാമോദരൻ സ്മരണാർഥമുള്ള കാഷ് പ്രൈസിനുവേണ്ടിയും പഞ്ചായത്തു തല യുവജന ക്വിസ് മത്സരം നടത്തി. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എ. സുധാകരൻ, എം. സുരേഷ്‌കുമാർ, രവീന്ദ്രൻ ആലങ്കോട്, എ.പി. പ്രസന്ന എന്നിവർ സംസാരിച്ചു. ജി.എസ്. അതുൽകൃഷ്ണ സ്വാഗതവും പി. അഭിരാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.