ആവണിപ്പൂവരങ്ങിന്​ തിരശ്ശീല ഉയർന്നു

കൊയിലാണ്ടി: പൂക്കാട് കലാലയത്തി​െൻറ 44ാം പിറന്നാൾ ആേഘാഷമായ ആവണിപ്പൂവരങ്ങ് തുടങ്ങി. വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു. കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയായി. കെ.ടി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, യു.കെ. രാഘവൻ, കെ. രാധാകൃഷ്ണൻ, ശാലിനി ബാലകൃഷ്ണൻ, വിജയൻ കണ്ണഞ്ചേരി, പി.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. ശ്രീനിവാസൻ സ്വാഗതവും പി.പി. ഹരിദാസൻ നന്ദിയും പറഞ്ഞു. 'സ്നേഹത്തണലിൽ' ഞായറാഴ്ച കൊയിലാണ്ടി: ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ കെയർ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ ഡോ. രജിത്കുമാറി​െൻറ 'സ്നേഹത്തണലിൽ' പരിപാടി ഞായറാഴ്ച ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഉച്ചക്ക് 12 മുതൽ ആറു വരെയാണ് പരിപാടി. കുടുംബ വ്യക്തിബന്ധങ്ങൾ ഉൗഷ്മളമാക്കാനും കൗമാരക്കാരായ കുട്ടികളെ നമ്മുടെ വഴിയേ നടത്തിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.പി. ഇബ്രാഹിംകുട്ടി, എൻ.ഇ. അബ്ദുൽ അസീസ്, എൻ.ഇ. ഹാഷിം, വി.പി. നബീൽ, ആർ.എം. ഷെഹൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.