സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആസ്ഥാനമായി സന്നദ്ധ സേവനം നടത്തിവരുന്ന ജി.കെ. അബ്ദുറഹ്മാൻ, സുബൈർ കുണ്ടാത്തൂർ എന്നിവരെ സി.എച്ച് സ​െൻറർ ദമ്മാം ചാപ്റ്റർ കമ്മിറ്റി ആദരിച്ചു. േരാഗികൾക്കുള്ള ഭക്ഷണം നൽകൽ, മൃതദേഹ പരിപാലനം, രക്തദാനം, അനാഥ അഗതി സംരക്ഷണം എന്നീ സേവനങ്ങൾ പരിഗണിച്ചാണ് ആദരിച്ചത്. കെ.പി. കോയയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അവാർഡ്ദാനം നടത്തി. പി.വി. അബ്ദുൽ വഹാബ് എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, എം.എ. റസാഖ് മാസ്റ്റർ, ഒ. ഹുസ്സയിൻ, ടി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. കേരളോത്സവം 16 മുതൽ കേക്കാടി: ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ 16 മുതൽ 25 വെര നടത്തും. 16ന് സാംസ്കാരിക ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കമാവും. 17ന് ക്രിക്കറ്റ് മത്സരങ്ങൾ കക്കോടി ഗവ. ഹയർ സെക്കൻഡറിയിൽ നടക്കും.18ന് രചന മത്സരങ്ങൾ കമ്യൂണിറ്റി ഹാളിലും വോളിബാൾ 20ന് കോതാടത്ത്താഴത്തും നീന്തൽ മത്സരം നന്മണ്ടയിലും നടക്കും. കാർഷിക മത്സരങ്ങൾ 22ന് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിലും നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ അറിയിച്ചു. പെങ്കടുക്കുന്നവർ 12ന് മുമ്പ് പേർ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.