ചതയദിനാഘോഷം

പുൽപള്ളി: വിവിധ പരിപാടികളോടെ ദേവർഗദ്ദ കാപ്പിസെറ്റ് ശാഖായോഗത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠ വാർഷികവും ആഘോഷിച്ചു. മഹാഗണപതിഹോമം, പതാക ഉയർത്തൽ, സമൂഹ പ്രാർഥന, ഗുരുദേവ കൃതികളുടെ ആലാപനം, ഗുരുപ്രസാദപൂജ, ഉച്ചപൂജ, അന്നദാനം എന്നിവ നടന്നു. മതസൗഹാർദ- സാംസ്കാരിക സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡൻറ് ദിനേശൻ കൊല്ലപ്പള്ളിയിൽ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.കെ. ധനേന്ദ്രൻ ചതയദിന സന്ദേശം നൽകി. ഡയറക്ടർ ബോർഡ് മെംബർ ജൈജുലാൽ സ്തുതിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ് ഗുരുപ്രസാദ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പുൽപള്ളി: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പുൽപള്ളി എസ്.എൻ.ഡി.പി യൂനിയ​െൻറ നേതൃത്വത്തിൽ ചതയദിന ഘോഷയാത്ര നടത്തി. ശ്രീനാരായണ ഗുരുദേവ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി ഗുരുമന്ദിരത്തിൽ സമാപിച്ചു. ജൈജുലാൽ സ്തുതിക്കാട്ട്, ദിനേശൻ കൊല്ലപ്പള്ളിൽ, ബിജു തെക്കേക്കര, ബിജു വട്ടപ്പാറക്കൽ, നന്ദനൻ, പ്രദീപ് പൊന്തമാക്കൽ, കെ.കെ. ധനേന്ദ്രൻ, പി.എ. പരമേശ്വരൻ, റെജി എന്നിവർ നേതൃത്വം നൽകി. സ​െൻറർ പുൽപള്ളി യൂനിയൻ പുൽപള്ളി: 1305ാം നമ്പർ സ​െൻറർ പുൽപള്ളി യൂനിയ​െൻറ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാമി വേദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. എം.ബി. നന്ദനൻ, കെ.കെ. ധനേന്ദ്രൻ, റെജി പോത്തനാമലയിൽ, ജൈജുലാൽ സ്ുതിക്കാട്ട്, പി.എ. പരമേശ്വരൻ, ലിസി ശശിധരൻ, നടരാജൻ, ബിനു പൂഴിക്കൊല്ലി, ശ്രീനിവാസൻ, മനോജ് ഇല്ലിക്കൽ, പി.എൻ. ശശി, കെ.കെ. സോമനാഥൻ, ഓമന, ശശീന്ദ്രൻ ആളാക്കടവിൽ എന്നിവർ സംസാരിച്ചു. ബത്തേരി യൂനിയൻ സുല്‍ത്താന്‍ ബത്തേരി: എസ്.എൻ.ഡി.പി ബത്തേരി യൂനിയ​െൻറ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ​െൻറ 163ാം ജയന്തി ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ബത്തേരി യൂനിയന്‍ ചെയര്‍പേഴ്‌സൻ ശാരദ നന്ദനന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എൻ.കെ. ഷാജി, കെ.എൻ. മനോജ്, എം.ഡി. സാബു, മിനി ഷാജി എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന യൂനിയൻ, ശാഖ പ്രസിഡൻറ്, സെക്രട്ടറിമാരെയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. THUWDL4 ഗുരുജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു കുട്ടികൾക്കായി മത്സരങ്ങൾ മാനന്തവാടി: -ശ്രീകൃഷ്ണ ജയന്തി ആഘോഷത്തി​െൻറ ഭാഗമായി മാനന്തവാടി താഴയങ്ങാടി ഹനുമാൻ കോവിലിൽ ശനിയാഴ്ച രാവിലെ 10 മുതൽ കുട്ടികൾക്കായി ചിത്രരചന മത്സരവും പുരാണ പ്രശ്നോത്തരി മത്സരവും നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9048232308, 9562999888. ഓണാഘോഷം മാനന്തവാടി: പഴശ്ശി നഗർ െറസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം കവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. കെ.വി. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. രക്തദാന പ്രവർത്തകൻ നൗഷാദ്, ജ്യോതിർഗമയ കോഓഡിനേറ്റർ കെ.എം. ഷിനോജ്, മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾ എന്നിവരെ ആദരിച്ചു. പി. ഖാദർ, കെ.വി. ഹരിദാസ്, ജോബി ജോസ്, എം.കെ. അനിൽകുമാർ, മുഹമ്മദ് ഷാഫി, അലി ബീരാളി, ഷിൻസ് പീറ്റർ എന്നിവർ സംസാരിച്ചു. പുനര്‍ജനി സപ്തദിന ക്യാമ്പ് തുടങ്ങി മാനന്തവാടി:- കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പി​െൻറ കീഴിലുള്ള നാഷനല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലി​െൻറ നേതൃത്വത്തില്‍ വയനാട് ഗവ. എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് യൂനിറ്റുകളുടെ പുനര്‍ജനി സപ്തദിന ക്യാമ്പിന് ജില്ല ആശുപത്രിയില്‍ തുടക്കമായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സൻ പ്രദീപ ശശി അധ്യക്ഷത വഹിച്ചു. കോളജ് അഡ്മിനിസ്‌ട്രേറ്റിവ് അസി. സി.എ. രവീന്ദ്രന്‍ ക്യാമ്പ് സന്ദേശം നല്‍കി. ജില്ല ആശുപത്രിയിലെ ഉപയോഗശൂന്യമായി കിടക്കുന്ന ബയോ മെഡിക്കല്‍ ഉപകരണങ്ങൾ, ഫര്‍ണിച്ചർ, ട്രോളികള്‍, വീല്‍ചെയറുകള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണമാണ് ക്യാമ്പി​െൻറ ലക്ഷ്യം. ക്യാമ്പിലൂടെ ഏകദേശം 50 ലക്ഷം രൂപയുടെ ആസ്തി പുനര്‍യോഗ്യമാക്കാന്‍ ലക്ഷ്യമിടുന്നതായി പ്രോഗ്രാം ഓഫിസര്‍ ആബിദ് തറവട്ടത്ത് അറിയിച്ചു. ക്യാമ്പി​െൻറ മുന്നോടിയായി വിളംബരജാഥയും സംഘടിപ്പിച്ചു. വരുംദിവസങ്ങളില്‍ ശ്രമദാനത്തോടൊപ്പം വിവിധ അവബോധന ക്ലാസുകളും കലാപരിപാടികളും മാനന്തവാടി യു.പി സ്‌കൂളിലെ ജൈവവൈവിധ്യ പാര്‍ക്ക് നവീകരണവും മറ്റും സംഘടിപ്പിക്കും. ജില്ല കലക്ടര്‍ സുഹാസ്, എം.എൽ.എമാരായ ഒ.ആര്‍. കേളു, സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ജില്ല പൊലീസ് മേധാവി ഡോ. അരുള്‍ ആർ.ബി. കൃഷ്ണ, എൻ.എസ്.എസ് റീജനല്‍ ഡയറക്ടര്‍ ജി.പി. സജിത് ബാബു, സ്‌റ്റേറ്റ് പ്രോഗ്രാം കോഒാഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാർ, അഹമ്മദ് എന്നിവര്‍ വരുംദിവസങ്ങളിലായി ക്യാമ്പ് സന്ദര്‍ശിക്കും. ചടങ്ങില്‍ പ്രോഗ്രാം ഓഫിസര്‍ കെ.പി. അലി, അസി. പ്രോഗ്രാം ഓഫിസര്‍മാരായ രമ്യശ്രീ, എൻ.ആർ. ഗ്രീഷ്മ, പി.ടി.എ വൈസ് പ്രസിഡൻറ് അനില്‍കുമാർ, വളൻറിയര്‍ സെക്രട്ടറിമാരായ അതുല്യ ജേക്കബ്, എം. രജീഷ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഇൗ മാസം 11ന് സമാപിക്കും. THUWDL5 വയനാട് ഗവ. എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് യൂനിറ്റുകളുടെ പുനര്‍ജനി സപ്തദിന ക്യാമ്പി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.