സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ മൂന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്കായുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മാണം അമ്പലവയലില്‍ പുരോഗമിക്കുന്നു. ബത്തേരി നഗരസഭ, നൂല്‍പുഴ പഞ്ചായത്ത്, മുട്ടില്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് പദ്ധതി വഴി കുടിവെള്ളമെത്തുക. കുടിവെള്ള വിതരണത്തിനായുള്ള ടാങ്കിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അമ്പലവയല്‍ ആശുപത്രിക്കുന്നില്‍ തുടങ്ങി. അഞ്ചു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണിവിടെ ജലവകുപ്പ് ഒരുക്കുന്നത്. കാരാപ്പുഴ അണക്കെട്ടില്‍നിന്നുള്ള ശുദ്ധീകരിച്ച വെള്ളം ഇവിടേക്ക് എത്തിച്ച് മറ്റിടങ്ങളിലേക്ക് വിതരണം ചെയ്യാനാണ് പദ്ധതി. ഇതുവരെ കുടിവെള്ള പദ്ധതികളൊന്നും എത്താത്ത മേഖലകളിലും ഇതുവഴി ജലവിതരണമുണ്ടാവും. ജലവകുപ്പ് 42 കോടി രൂപ െചലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് പണി പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടത്തില്‍ 30 കോടി രൂപയുടെ പണികളാണ് പൂര്‍ത്തീകരിക്കുന്നത്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ആദ്യഘട്ട നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുക്കും. അടുത്ത ഘട്ടത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ വളപ്പില്‍ 12 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് നിര്‍മിക്കും. ഇതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കാരാപ്പുഴയില്‍നിന്ന് ശുദ്ധീകരിച്ച് എത്തുന്ന വെള്ളം അമ്പലവയലിലെ ടാങ്കില്‍ സംഭരിക്കുന്നതിനായി കാരപ്പുഴ അണക്കെട്ടിനോടു ചേർന്ന മാങ്കുന്നില്‍ ശുദ്ധീകരണശാലയും ഒരുങ്ങുന്നുണ്ട്. ഇതിെൻറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കിണർ, മോട്ടോറുകൾ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നേരത്തേതന്നെ സജ്ജീകരിച്ചിരുന്നു. പ്ലാൻറിെൻറ പണി തീരുന്നമുറക്ക് ജലമെത്തിച്ച് വിതരണം തുടങ്ങുമെന്ന് ബത്തേരി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ വി.എൻ. മോഹനന്‍ പറഞ്ഞു. ബത്തേരി നഗരസഭയില്‍ നിലവിലുള്ളത് നൂൽപുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈനുകളാണ്. പുതിയ പദ്ധതി വരുന്നതോടെ ഈ പദ്ധതി ഇല്ലാതാവും. എന്നാല്‍, നൂൽപുഴ പദ്ധതിയുടെ പൈപ്പുകള്‍ മാറ്റാതെ ഇതുവഴി തന്നെയാണ് കാരാപ്പുഴയിലെ വെള്ളവും എത്തുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മാത്രമേ പുതിയ ലൈനുകള്‍ അനുവദിക്കൂ. ഇതിനായുള്ള ടാങ്ക് നിര്‍മാണത്തിനായി ബത്തേരി നഗരസഭ അമ്പലവയലിലെ കടുവാക്കുഴിയില്‍ പത്തു സെൻറ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ പണി നടക്കുന്ന അമ്പലവയലിലെ പ്രധാന ടാങ്കില്‍നിന്നാണ് ഇവിടേക്ക് വെള്ളമെത്തുന്നത്. മുട്ടില്‍ പഞ്ചായത്തിലും നൂൽപുഴ പഞ്ചായത്തിലും മുഴുവനായും കുടിവെള്ളമെത്തിക്കാന്‍ സാധിക്കുന്ന ബൃഹത് പദ്ധതിയാണിത്. നിലവില്‍ അമ്പലവയല്‍ പഞ്ചായത്തില്‍ വെള്ളമെത്തുന്നത് കാരാപ്പുഴയില്‍ നിന്നാണ്. കൃഷ്ണഗിരിയിലെ പ്ലാൻറില്‍ ശുദ്ധീകരിച്ച വെള്ളമാണ് ഇപ്പോള്‍ ആശുപത്രിക്കുന്നിലെ രണ്ട് ടാങ്കുകളില്‍ എത്തിച്ച് വിതരണം ചെയ്യുന്നത്. ഇതിനോടു ചേര്‍ന്നാണ് പുതിയ ടാങ്കും നിര്‍മിക്കുന്നത്. എന്നാൽ, പുതിയ പദ്ധതി പ്രകാരം അമ്പലവയല്‍ പഞ്ചായത്തിന് പുതിയ ടാങ്കില്‍നിന്ന് ജലം ലഭിക്കില്ല. പൈപ്പുകള്‍ ഇടുന്നതോടെ ബത്തേരി നഗരസഭ, മുട്ടിൽ, നൂൽപുഴ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. വരാനിരിക്കുന്ന വേനലിനെ മുന്നില്‍ക്കണ്ട് കുടിവെള്ളക്ഷാമം പരിഹരിക്കാനായി വേഗത്തില്‍ പണി തീര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. THUWDL11 കുടിവെള്ള വിതരണത്തിനായി അമ്പലവയലില്‍ നിര്‍മിക്കുന്ന ടാങ്ക് ചളിക്കളമായി വടുവഞ്ചാല്‍ ബസ്സ്‌റ്റാൻഡ് വടുവഞ്ചാല്‍: കുഴികള്‍ അടക്കുന്നതിനോ റീടാറിങ് നടത്തുന്നതിനോ നടപടിയുണ്ടാവാത്തതിനാല്‍ വടുവഞ്ചാല്‍ പഞ്ചായത്ത് ബസ്സ്‌റ്റാൻഡ് അതിശോച്യാവസ്ഥയിലായി. ഡി.ടി.പി.സി യുടെ കംഫർട്ട് സ്റ്റേഷെൻറ പിന്‍വശത്തുകൂടിയാണ് ബസുകള്‍ സ്‌റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. ഇതുവഴിയുള്ള റോഡിൽ വലിയ കുഴികള്‍ നിറഞ്ഞിട്ട് മാസങ്ങളായെങ്കിലും നന്നാക്കാന്‍ ഒരു നടപടിയുമില്ല. മഴ ശക്തമായതോടെ കുഴികളില്‍ ചളിവെള്ളം കെട്ടിക്കിടക്കുകയാണ്. കുഴികളില്‍ ഇറങ്ങിക്കയറുന്ന ബസുകളിലെ യാത്രക്കാരുടെ സ്ഥിതി ദയനീയമാണ്. ബസിനുള്ളില്‍ നില്‍ക്കുന്നവരും ഇരിക്കുന്നവരും ഇളകിത്തെറിച്ച് വീഴുന്ന സ്ഥിതിയുണ്ട്. മഴക്കാലം കഴിഞ്ഞാല്‍ ഉടൻ സ്‌റ്റാൻഡ് റീടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. THUWDL12 വടുവഞ്ചാല്‍ ബസ്സ്‌റ്റാൻഡിലെ കുഴികള്‍ നിറഞ്ഞ പ്രവേശന കവാടം വിവാഹം മാനന്തവാടി: മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കടവത്ത് മുഹമ്മദിെൻറ മകൻ സുഹൈലും അരീക്കോട് ഇരിവെട്ടി മാളിയേക്കൽ ഹൗസിൽ കെ.ടി. സുബൈറിെൻറ മകൾ നൗറും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.