പുൽപള്ളി: പാക്കം നരിവയല്‍ കോളനിക്കാരുടെ ദുരിതത്തിന് അറുതിയായില്ല. വനമധ്യത്തിൽ കിടക്കുന്ന ആദിവാസി കോളനിയിൽ ഇല്ലായ്മകൾ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി കോളനിയിലെ തിരുമുഖം ഗോവിന്ദെൻറ ഭാര്യ ശാരദ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. കനത്ത മഴയിൽ കോളനിക്കടുത്തെ തോട് കരകവിഞ്ഞിരുന്നു. ഇത് മറികടന്നുവേണമായിരുന്നു റോഡിെലത്താൻ. ഇതിന് കഴിയാതെ വന്നതോടെ കോളനിക്കാർ ഇവരെ ഏറെ ദൂരം കൊടും വനത്തിലൂടെ ചുമന്ന് റോഡിലെത്തിച്ചു. അവശയായ ഇവർ ജില്ല ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നായിരുന്നു ഇവർ അവശയായത്. ഒരാഴ്ച മുമ്പ് മാതളംപറ്റ കോളനിയിലെ വൃദ്ധനായ മാതന്‍ എന്ന ആദിവാസിയും മരിച്ചിരുന്നു. ആശുപത്രിയിൽെവച്ചു മരിച്ച ഇയാളുടെ മൃതദേഹം വീട്ടിലെത്തിക്കാൻ ഏറെ പാടുപെടേണ്ടി വന്നു. നരിവയൽ, മാതളംപറ്റ കോളനികൾ തൊട്ടടുത്തുള്ളതാണ്. കോളനിയിൽ നാൽപതോളം കുടുംബങ്ങളാണുള്ളത്. ശക്തമായ മഴപെയ്താൽ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനാകില്ല. വികസനപ്രവർത്തനങ്ങളുടെ കാര്യത്തിലും കോളനി പിന്നിലാണ്. വൈദ്യുതി കണക്ഷന്‍ കിട്ടാത്ത കുടുംബങ്ങൾ ഇനിയുമുണ്ടിവിടെ. വന്യമൃഗ ശല്യം രൂക്ഷവുമാണ്. സന്ധ്യമയങ്ങുന്നതോടെ കാട്ടാനകളടക്കം കോളനി പരിസരത്തെത്തും. കുട്ടികളെ വിദ്യാലയങ്ങളിൽ പറഞ്ഞുവിടാന്‍പോലും ഏറെ കഷ്ടപ്പെടുകയാണ്. കോളനിയിലേക്ക് മതിയായ ഗതാഗത സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. മഴക്കാലമായാൽ കോളനിയിലേക്കുള്ള യാത്ര ഏറെ സാഹസികമാണ്. പൊലീസുകാരെ മർദിച്ച സംഭവം: മൂന്ന് യുവാക്കൾ റിമാൻഡിൽ മാനന്തവാടി: ജോലിയിലുണ്ടായിരുന്ന പൊലീസുകാരെ തടഞ്ഞുനിർത്തി മർദിച്ചു പരിക്കേൽപിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ റിമാൻഡിൽ. പാണ്ടിക്കടവ് സ്വദേശികളായ തേക്കിൻകാട്ടിൽ ശ്യാംദാസ് (22), പുളിക്കൽ ഹൗസിൽ ജിതിൻ (22 ), മുസ്ലിയാർ ഹൗസിൽ ഷാക്കിർ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെയാണ് മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തത്. തിരുവോണ ദിനത്തിൽ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി ബീവറേജസ് ചില്ലറ വിൽപനശാലയുടെ സുരക്ഷക്കായി വിന്യസിച്ച രണ്ടു പൊലീസുകാർക്കാണ് ഗാന്ധി പാർക്കിൽെവച്ച് മർദനമേറ്റത്. ഗാന്ധി പാർക്കിൽ സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു ഇവർ. സംഘർഷം നടത്തിയ ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു മടങ്ങുമ്പോൾ അറസ്റ്റിലായ മൂവരും മറ്റൊരാളും ചേർന്ന് പൊലീസ് ഉദ്യേഗസ്ഥരെ തടഞ്ഞവൈച്ച് മർദിക്കുകയായിരന്നു. സംഭവവുമായി ബന്ധമുള്ള ഒരാൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.