കൊടിയത്തൂർ: വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിൽ മുഴുവൻ അധ്യാപകർക്കും ജീവനക്കാർക്കും പി.ടി.എയുടെ സ്നേഹ സമ്മാനമായി വാച്ചുകൾ നൽകി അധ്യാപകദിനം ആചരിച്ചു. മുതിർന്ന അധ്യാപകരെ ആദരിക്കൽ, സെമിനാർ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ബിസിനസ് കൺസൽട്ടൻറ് ടിനി ഫിലിപ് ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.ജി. മുജീബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് അധ്യാപക ദിന സന്ദേശം നൽകി. കെ.സി.സി.സി. ഹുസൈൻ, ഷംസുദീൻ ചെറുവാടി, സി. അബ്ദു, നജിമ നിഗാർ, എം.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. അംന നദ സ്വാഗതവും സഈദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.