താമരശ്ശേരി: ആഗസ്റ്റ് മാസത്തെ ഓണം സ്പെഷൽ ഭക്ഷ്യധാന്യങ്ങൾ ഈ മാസം 16 വരെ അതത് റേഷൻ കടകളിൽനിന്ന് ലഭിക്കും. ആഗസ്റ്റ് മാസത്തെ സാധാരണ വിഹിതത്തിന് പുറമെ പ്രയോറിറ്റി റേഷൻ കാർഡിനും എ.എ.വൈ കാർഡിനും അരിയും ഗോതമ്പും ഉൾപ്പെടെ അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കും. പൊതുവിഭാഗം സബ്സിഡി കാർഡിനും പൊതുവിഭാഗം കാർഡിനും അരിയും ആട്ടയും ഉൾപ്പെടെ അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം യഥാക്രമം അരിക്ക് കിലോഗ്രാമിന് രണ്ട് രൂപ നിരക്കിലും 8.90 രൂപ നിരക്കിലും ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. കൂടാതെ ഓണം സ്പെഷൽ പഞ്ചസാര എല്ലാ കാർഡുടമകൾക്കും കാർഡൊന്നിന് ഒരു കിലോ വീതം 22 രൂപ നിരക്കിൽ 16 വരെ ലഭിക്കും. കാർഡുടമകൾ അർഹതപ്പെട്ട റേഷൻ വിഹിതം അതത് റേഷൻ കടകളിൽനിന്ന് സമയപരിധിക്കുള്ളിൽ കൈപ്പറ്റേണ്ടതാണെന്ന് താമരശ്ശേരി സപ്ലൈ ഓഫിസർ അറിയിച്ചു. റേഷൻ കടയുമായി ബന്ധപ്പെട്ട പരാതികൾ രേഖാമൂലമോ ഫോൺ മുഖാന്തരമോ അറിയിക്കാം. താലൂക്ക് സപ്ലൈ ഓഫിസർ താമരശ്ശേരി: -0495 2224030, ജില്ല സപ്ലൈ ഓഫിസർ, കോഴിക്കോട്: -0495 2370655. ശ്രീകൃഷ്ണ ജയന്തി: പതാക ഉയർത്തി താമരശ്ശേരി: ശ്രീകൃഷ്ണ ജയന്തി പതാക ദിനാചരണത്തിെൻറ ഭാഗമായി താമരശ്ശേരി, ചെമ്പ്ര, ഓടക്കുന്ന്, വാടിക്കൽ, കതിരോട്, വാവാട്, കാരാടി എന്നിവിടങ്ങളിൽ പതാക ഉയർത്തി. കെ.പി. വാസു, വത്സൻ മേടോത്ത്, ഷിജു കുമാർ വാവാട്, കൃഷ്ണൻകുട്ടി മേടോത്ത് എന്നിവർ നേതൃത്വം നൽകി. താമരശ്ശേരി ടൗണിൽ സ്വാഗതസംഘം രക്ഷാധികാരി എം.കെ. അപ്പുക്കുട്ടൻ പതാക ഉയർത്തി. മാണിക്കോത്ത് പ്രഭാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായ ഡോ. കെ.വി. ബിജു, അമൃതദാസ് തമ്പി, കെ. പ്രഭാകരൻ നമ്പ്യാർ, ഗിരീഷ് തേവള്ളി, എ.പി. ലിനേഷ്, ശ്രീജിനൻ, കെ. ശിവദാസൻ, ബബീഷ്, ശ്രീജിത്ത്, എൻ.പി. മധു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.