രാത്രിയിൽ വാഹനം തടഞ്ഞ് യുവാക്കളെ ആക്രമിച്ച സംഘത്തിലെ ആറു പേർ റിമാൻഡിൽ കോടഞ്ചേരി: തെയ്യാപ്പാറ പാലത്തിനടുത്ത് രാത്രിയിൽ വാഹനം തടഞ്ഞുനിർത്തി രണ്ടു പേരെ ആക്രമിച്ച് പരിക്കേൽപിച്ച എട്ടംഗ സംഘത്തിലെ ആറു പേരെ റിമാൻഡ് ചെയ്തു. സഹോദരങ്ങളായ കൊല്ലംകുടിയിൽ ലിൻസ് വർഗീസ് (29), ലിബിൻ വർഗീസ് (23) എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ മഹീന്ദ്ര പിക്കപ്പിൽ വരുകയായിരുന്ന ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കോടഞ്ചേരി പൊലീസ് പിടികൂടിയ പെരുമ്പള്ളി ഇളംകുറിഞ്ഞിയിൽ രാജൻ, പാലക്കാട് പാടത്തിൽ നൗഷാദ്, താമരശ്ശേരി കൊരട്ടച്ചിമ്മൽ ബിജീഷ്, വേനപ്പാറ ജോണി ഏലിയാസ്, പെരുമ്പള്ളി കണ്ടംപാറക്കൽ വബീഷ്, പെരുമ്പള്ളി മംഗലത്ത് ഷിബു എന്നിവരെയാണ് താമരശ്ശേരി കോടതി റിമാൻഡ് ചെയ്തത്. സംഘത്തിൽപെട്ട രണ്ടുപേരെ പിടികിട്ടാനുണ്ട്. -----------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.