മയക്കുമരുന്ന്​: രണ്ടുപേർ അറസ്​റ്റിൽ

ബ്രൗൺഷുഗർ വിൽപന: രണ്ടുപേർ അറസ്റ്റിൽ കോഴിക്കോട്: നഗരത്തിലേക്ക് ബ്രൗൺഷുഗർ എത്തിക്കുന്നയാളും അവ വിതരണം ചെയ്യുന്നയാളും പിടിയിൽ. തലശ്ശേരി ടെമ്പിൾഗേറ്റ് മക്കി​െൻറപുരയിൽ റഷീദ് (35), കല്ലായി ചക്കുംകടവ് സൗദ മൻസിലിൽ ആലിമോൻ (54) എന്നിവരെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കടപ്പുറത്തും സമീപപ്രദേശങ്ങളിലും ലഹരിവിൽപന വ്യാപകമായതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. നേരേത്ത വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിഞ്ഞ ആലിമോൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഒരാഴ്ചക്കകമാണ് വീണ്ടും പിടിയിലാവുന്നത്. കസബ, ടൗൺ, നടക്കാവ്, പന്നിയങ്കര എന്നിവിടങ്ങളിലെ വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾ ലഹരി ഉപയോഗിക്കുന്നയാളുമാണ്. തലശ്ശേരിയിൽനിന്ന് 3000 രൂപക്ക് ലഭിക്കുന്ന മയക്കുമരുന്ന് കോഴിക്കോെട്ടത്തിച്ച് 25 വരെ ചെറിയ പൊതികളാക്കി 500 മുതൽ 750 രൂപക്കാണ് വിറ്റതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. റഷീദിന് ബ്രൗൺഷുഗർ നൽകിയ ആളെക്കുറിച്ച് വിവരം ലഭിച്ചതായും ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടക്കാവ് സി.െഎ ടി.കെ. അഷ്റഫ്, വെള്ളയിൽ എസ്.െഎ പി. ജംഷീദ്, എ.എസ്.െഎ അനിൽകുമാർ, സി.പി.ഒ സുനിൽകുമാർ, ക്രൈംസ്ക്വാഡ് അംഗങ്ങളായ ഷാലു, ഷാഫി, നിജിലേഷ്, ലിനീഷ്, ഡ്രൈവർ രാജൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പടം....... ആലിമോൻ, റഷീദ് aalimon 54 arrest
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.