മേപ്പയൂർ: കീഴ്പയ്യൂർ പള്ളിമുക്കിൽ ഓട്ടോ ഡ്രൈവറായ കായലംകോട്ട് സജിലേഷിനെ മർദിച്ചതിൽ പ്രതിഷേധിച്ച് മേപ്പയൂർ ടൗണിൽ ഓട്ടോറിക്ഷകൾ മിന്നൽ പണിമുടക്ക് നടത്തി. ഓർക്കാപ്പുറത്തുള്ള പണിമുടക്കിൽ വൈകീട്ട് ടൗണിലെത്തിപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ദുരിതത്തിലായി. കീഴ്പയ്യൂരിലേക്ക് ഓട്ടം പോയി തിരിച്ച് വരുമ്പോൾ യാത്രക്കാരെ എടുക്കുന്നത് കാരണം മേപ്പയൂർ-കീഴ്പയ്യൂർ റൂട്ടിലോടുന്ന ജനകീയ ബസിൽ കലക്ഷൻ കുറയുന്നു എന്ന് പറഞ്ഞ് അജ്നാസ് എന്നയാൾ മർദിക്കുകയായിരുന്നുവെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. മർദനമേറ്റ സജിലേഷിനെ പേരാമ്പ്ര കല്ലോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം കാരണം ജനകീയ ബസും വൈകീട്ട് പണിമുടക്കിയതോടെ യാത്രക്കാർ വലഞ്ഞു. ഓട്ടോ കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. സി.എം. സത്യൻ, സഞ്ജയ് കൊഴുക്കല്ലൂർ, കെ.ടി. വിനോദ്, ഷിജു ആതിര, കെ. രാധാകൃഷ്ണൻ, ജ്യോതി എന്നിവർ നേതൃത്വം നൽകി. ശേഷം നടന്ന പൊതുയോഗത്തിൽ സി.എം. സത്യൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.