വൈഭവ്​ മേളയിൽ നാളെ മുതൽ ഹരിതഭവനം നേർക്കാഴ്​ചയും

കോഴിക്കോട്: സ്വപ്നനഗരിയിലെ 'വൈഭവ് 2017' മേളയിൽ ആധുനിക കൃഷിരീതികളും ജലസാക്ഷരതയും ഉറവിട മാലിന്യ സംസ്കരണവും മുൻനിർത്തിയുള്ള ഹരിതഭവനം നേർക്കാഴ്ച പ്രദർശനവും വിപണനവും വെള്ളിയാഴ്ച തുടങ്ങും. ഗ്രീൻ കെയർ മിഷ​െൻറ നേതൃത്വത്തിൽ മാലിന്യമുക്ത ഭവനം, വിഷരഹിത ഭക്ഷണം, ആരോഗ്യമുള്ള ജീവിതം എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആധുനിക കാർഷികരീതികളിൽ അക്വാപോണിക്, ഹൈഡ്രോപോണിക്, ടെറസ് ഗാർഡനിങ്, വെർട്ടിക്കൽ ഗാർഡനിങ്, ഡ്രിപ് ഇറിഗേഷൻ, വിക് ഇറിഗേഷൻ, റെയിൻ ഷെൽട്ടർ, ഗ്രീൻ ഹൗസ്, ജലസാക്ഷരതയിൽ കിണർ റീചാർജിങ്, റൂഫ്ടോപ് റെയിൻ വാട്ടർ ഹാർവെസ്റ്റിങ്, റെയിൻ വാട്ടർ റീചാർജ് പിറ്റ്, ജലശുദ്ധീകരണ മാർഗങ്ങൾ, സൂക്ഷ്മ ജലസേചനമാർഗങ്ങൾ, ജലജന്യരോഗ പ്രതിരോധമാർഗങ്ങൾ, ആയാസരഹിത ഉറവിട മാലിന്യ സംസ്കരണ മാർഗങ്ങളിൽ ബക്കറ്റ് കേമ്പാസ്റ്റിങ്, പോട്ട് കേമ്പാസ്റ്റിങ്, വെർമി കേമ്പാസ്റ്റിങ്, മിനി ബയോഗ്യാസ് പ്ലാൻറ്, അപ്സൈക്ലിങ് മെത്തേഡ്സിൽ പാഴ്വസ്തുക്കളിൽനിന്ന് ഉൽപന്നങ്ങൾ നിർമിക്കൽ, അലങ്കാരവസ്തു നിർമാണം, ഇ-വേസ്റ്റ് പുനരുപയോഗ മാർഗങ്ങൾ എന്നിവയുമാണ് പരിചയപ്പെടുത്തുന്നത്. മേളയോടനുബന്ധിച്ച് വൈൽഡ് ലൈഫ് ഫോേട്ടാഗ്രാഫർ നിസാർ െകാളക്കാട​െൻറ 'പച്ചക്കണ്ണ്' ഫോേട്ടാ പ്രദർശനവും ഉദ്ഘാടനദിവസം 'ഹരിതസഞ്ചാരം' സൈക്കിൾ റാലിയും നടക്കുമെന്ന് ഗ്രീൻ െകയർ മിഷൻ ചെയർമാൻ കെ.ടി. അബ്ദുന്നാസർ, വൈഭവ് കൺവീനർ റംസി ഇസ്മായിൽ, പ്രോംഗ്രാം കോഒാഡിനേറ്റർ യൂനുസ് താത്തൂർ എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങുന്ന മേള ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.