ഫറോക്ക്: കരനെൽ കൃഷി കൊയ്ത്ത് ഉത്സവം കോഴിക്കോട് കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ പനയത്തട്ടിലെ മുപ്പത് സെൻറ് ഭൂമിയിൽ കഴിഞ്ഞ മേയ് മാസത്തിലാണ് പരമ്പരാഗത കർഷകനായ പുല്ലൂർ അശോകൻ രക്തശാലി നെല്ല് ഇറക്കിയത്. പൂർണമായും ജൈവ രീതിയിലാണ് കൃഷി. ഔഷധമൂല്യമുള്ള നെൽവിത്ത് കർണാടകയിൽനിന്ന് കൊണ്ടുവരുകയായിരുന്നു. ഗൗരി ലങ്കേഷ് വധം: വെൽഫെയർ പാർട്ടി പ്രതിഷേധ ചത്വരം രാമനാട്ടുകര: മുതിർന്ന മാധ്യമ പ്രവർത്തകയും ഹിന്ദുത്വവാദികളുടെ വിമർശകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി രാമനാട്ടുകരയിൽ പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു. മ്യാന്മറിൽ വംശീയ ഉന്മൂലനത്തിന് ഇരയായ റോഹിങ്ക്യൻ ജനതക്ക് ചത്വരം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യയിലെ റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ചു. ബേപ്പൂർ മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യും ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. എൻ.വി. ബീരാൻ കോയ, വി. ഹസൻകോയ, എസ്.പി. അബ്ദുൽ ഗഫൂർ, വി.കെ. സാദിഖലി, കെ. സൈതലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.