അവധിദിനങ്ങൾ; ചുരത്തിൽ തുടർച്ചയായി ഗതാഗതക്കുരുക്ക്

ചൊവ്വാഴ്ചയും മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു വൈത്തിരി: ആഘോഷ ദിവസങ്ങളിലെ വാഹനബാഹുല്യം കാരണം തുടർച്ചയായി വയനാട് ചുരത്തിൽ ഗതാഗത തടസ്സമുണ്ടാകുന്നത് യാത്രക്കാരെ വലക്കുന്നു. ബലിപെരുന്നാൾ ദിവസം വലിയ തിരക്കുണ്ടായിരുന്നില്ലെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വാഹനങ്ങളുടെ ഒഴുക്കായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ വൈകീട്ട് ആറുമണിയോടെ തുടങ്ങുന്ന ഗതാഗത തടസ്സം രാത്രി ഏറെവൈകിയും തുടരുന്ന അവസ്ഥയാണ്. ഉത്രാട നാളുമുതലാണ് ഗതാഗതകുരുക്ക് ഏറിയത്. താഴെ കൈതപ്പൊയിൽ മുതൽ പഴയ വൈത്തിരിവരെ ഇരുചക്രവാഹനത്തിനുപോലും കടന്നുപോകാനാകാത്ത ഗതാഗത തടസ്സമാണ് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രിയുണ്ടായത്. ഞായറാഴ്ചയും തിങ്കളാഴ്ചയും വൈകുന്നേരം ആറുമണിക്ക് തുടങ്ങിയ തടസ്സം അർധരാത്രിവരെ നീണ്ടു. ചെറിയ അപകടങ്ങളും ഗതാഗക്കുരുക്ക് രൂക്ഷമാക്കി. വാഹനങ്ങൾ നിയന്ത്രിച്ചു ഒറ്റവരിയായി കടത്തിവിടുമ്പോൾ ചിലർ ഇതിനെ മറികടക്കുന്നതും പ്രശ്നം ഗുരുതരമാക്കുന്നു. ചുരം റോഡിൽ പലയിടത്തും വൻകുഴികളാണ്. ചൊവ്വാഴ്ച വൈകിട്ടും വൻഗതാതക്കുരുക്കാണ ഉണ്ടായത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ദീർഘദൂര സർവിസുകൾ രണ്ടുമണിക്കൂറിലധികം വൈകിയാണ് കോഴിക്കോടെത്തുന്നത്. അവധിദിനങ്ങളിൽ വ്യുപോയൻറിലും മറ്റും വാഹനപാർക്കിങിന് നിയന്ത്രണമേർപ്പെടുത്തിയെങ്കിലും ഫലപ്രദമായിരുന്നില്ല. TUEWDL25 വയനാട് ചുരം വ്യുപോയൻറിൽ ചൊവ്വാഴ്ചയുണ്ടായ ഗതാഗക്കുരുക്ക് TUEWDL26വയനാട് ചുരം വ്യുപോയൻറിൽ ചൊവ്വാഴ്ചയുണ്ടായ ഗതാഗക്കുരുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.