അവരൊത്തു കൂടി; പാട്ടും നൃത്തവുമായി സ്വയമലിയാൻ

അവരൊത്തുകൂടി; പാട്ടും നൃത്തവുമായി സ്വയമലിയാൻ കോഴിക്കോട്: നാടും നഗരവും ഒാണത്തി​െൻറയും പെരുന്നാളി​െൻറയും ആഘോഷത്തിമിർപ്പിൽ അമരുേമ്പാൾ തങ്ങളുടെ പരിമിതികളെയും ൈവകല്യങ്ങളെയും മറികടന്ന് അവർ ഒത്തുകൂടി. നാലു ചുവരുകൾക്കുള്ളിൽ ആഘോഷം അവസാനിക്കുന്നവരുടെ സംഗമം പങ്കാളിത്തംകൊണ്ടും സംഘാടനംകൊണ്ടും വേറിട്ടുനിന്നു. െജ.ഡി.ടി ഹാളിൽ നടന്ന, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ ഒാണം-ബക്രീദ് ആേഘാഷവേദിയിലായിരുന്നു വൈകല്യങ്ങൾ മറന്ന് കുട്ടികളും മുതിർന്നവരും ഒരുപോലെ ആർത്തുല്ലസിച്ചത്. ഇവരുടെ രക്ഷിതാക്കൾ രൂപവത്കരിച്ച 'പരിവാർ' എന്ന സംഘടനയുടെ കോഴിക്കോട് ഘടകത്തി​െൻറ ആഭിമുഖ്യത്തിൽ ജില്ല ഭരണകൂടം, ജെ.ഡി.ടി ഇസ്ലാം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. നാടൻപാട്ടുകളും മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളുമെല്ലാം അവർ മനോഹരമായി അരങ്ങിലെത്തിച്ചപ്പോൾ സദസ്സിൽനിന്ന് ഡാൻസി​െൻറയും കരഘോഷത്തി​െൻറയും നിലക്കാത്ത അകമ്പടിയുമുണ്ടായിരുന്നു. ഒാർക്കസ്ട്രയും മറ്റു സൗകര്യങ്ങളും നൽകി കെ. സലാമി​െൻറയും ജയദേവ​െൻറയും നേതൃത്വത്തിലുള്ള മ്യൂസിക്കൽ ആർട്സ് അസോസിയേഷൻ ചേർന്നുനിന്നു. സബ് ജഡ്ജി ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. സി.ആർ.സി ഡയറക്ടർ റോഷൻ ബിജ്ലി, ജെ.ഡി.ടി സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ്, സിക്കന്ദർ, പ്രഫ. കെ. കോയട്ടി, തെക്കയിൽ രാജൻ, രഘുനാഥ്, വിൻസൻറ്, ഫ്രാൻസിസ്, എം. സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.