റോഹിങ്ക്യകൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം --ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചാത്തമംഗലം: മുസ്ലിംകളായതിെൻറ പേരിൽ ജന്മനാട്ടിൽനിന്ന് അടിച്ചോടിക്കപ്പെടുന്ന റോഹിങ്ക്യകൾക്ക് ഐക്യരാഷ്ട്രസഭയുടെ നിർദേശം പാലിച്ചുള്ള സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ വർക്കിങ് ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു . ചൂലൂർ സി.എച്ച് സെൻറർ പെരുന്നാൾ ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ അടക്കമുള്ള ആഘോഷങ്ങൾ അനുഭവിക്കാൻ സാധിക്കാതെ പട്ടിണിയിൽ കഴിയുന്ന വിഭാഗമാണ് റോഹിങ്ക്യൻ മുസ്ലിംകൾ. സന്നദ്ധസംഘടനകളും കാരുണ്യ പ്രവർത്തകരും എത്തിച്ചുകൊടുക്കുന്ന സഹായംമാത്രമാണ് ഇവർക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു. എം.വി.ആർ കാൻസർ സെൻററിന് സമീപം ചേർന്ന ചടങ്ങിൽ സി.എച്ച് സെൻറർ വൈസ് പ്രസിഡൻറ് ഖാലിദ് കിളിമുണ്ട അധ്യക്ഷത വഹിച്ചു. ടി.പി. ചെറൂപ്പ, കെ. അലി ഹസൻ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി പി.പി. അബ്ദുറഹിമാൻ സ്വാഗതവും എൻ.പി. ഹംസ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.