ബാലുശ്ശേരി: ഒാണാഘോഷത്തിന് ആവേശം പകർന്ന് . പുത്തൂർവട്ടം ബ്രദേഴ്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലതല അെമ്പയ്ത്ത് മത്സരത്തിൽ എ.ആർ.സി കൂട്ടാലിട ചാമ്പ്യന്മാരായി. പുത്തൂർവട്ടം ബ്രദേഴ്സ് ക്ലബ് റണ്ണേഴ്സ് അപ്പായി. വി.എം. ഉണ്ണികൃഷ്ണൻ കിടാവ് മെമ്മോറിയൽ എവർറോളിങ് ഷീൽഡിനും പ്രൈസ്മണിക്കും കണ്ണഞ്ചേരി അഹമ്മദ് മെമ്മോറിയൽ എവർറോളിങ് ഷീൽഡിനും പ്രൈസ് മണിക്കും വേണ്ടിയുള്ള 31ാമത് അെമ്പയ്ത്ത് മത്സരമാണ് നടന്നത്. സമാപന സമ്മേളനം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. സുധാകരൻ അധ്യക്ഷത വഹിച്ചു. കെ. ഗോപിനാഥൻ, വി.ബി. വിജീഷ്, പി.കെ. മോഹനൻ, ടി.എ. കൃഷ്ണൻ, കെ.പി. മനോജ് എന്നിവർ സംസാരിച്ചു. ഭരതൻ പുത്തൂർവട്ടം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.