ഉത്രാടദിനത്തിന് മാറ്റേകി ഒപ്പന

കോഴിക്കോട്: ഇശലുകളുടെ താളത്തിനൊത്ത് കൈകൊട്ടിയ മൊഞ്ചത്തിമാർ ഉത്രാടദിനത്തിലെ ഓണാഘോഷ പരിപാടികൾക്ക് മാറ്റേകി. െറസിഡൻറ്സ് അസോസിയേഷൻ കലോത്സവത്തോടനുബന്ധിച്ച് ബി.ഇ.എം സ്കൂളിലാണ് ഒപ്പന മത്സരം അരങ്ങേറിയത്. നഗരത്തിലെ വിവിധ െറസിഡൻറ്്സ് അസോസിയേഷനുകളിൽനിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ പൊക്കുന്ന് െറസിഡൻറ്്സ് അസോസിയേഷനിലെ സെലീനയും സംഘവും ഒന്നാം സ്ഥാനവും പന്നിയങ്കര െറസിഡൻറ്സ് അസോസിയേഷനിലെ അജിത ബാബുരാജും സംഘവും രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് േപ്രാഗ്രാം കമ്മിറ്റി ചെയർമാൻ സി.പി. മുസാഫർ അഹമ്മദ് സമ്മാനം നൽകി. ഇതേ വേദിയിൽ നാടോടി നൃത്ത മത്സരത്തിൽ കിഴക്കാൽക്കടവ് െറസിഡൻറ്്സ് അസോസിയേഷനിലെ കെ.പി. സ്നേഹ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഉഷസ്സ് െറസിഡൻറ്്സ് അസോസിയേഷനിലെ കെ.എസ്. ദേവഭദ്രക്ക് ലഭിച്ചു. റിഷിപുരം െറസിഡൻറ്്സ് അസോസിയേഷനിലെ അർപ്പിതയാണ് മൂന്നാം സ്ഥാനത്തിന് അർഹയായത്. ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, സംഘാടക സമിതി ചെയർമാൻ സി.പി. ഹമീദ്, കൺവീനർ ടി.പി. കോയമൊയ്തീൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന ചടങ്ങിൽ നടൻ വിനീത് മുഖ്യാതിഥി കോഴിക്കോട്: ഡി.ടി.പി.സി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ സമാപനം മുഖ്യവേദിയായ ബീച്ച് ഓപൺ സ്റ്റേജിലെ ടി.എ. റസാഖ് നഗറിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. സമാപന ചടങ്ങിൽ നടനും നർത്തകനുമായ വിനീത് മുഖ്യാതിഥിയാകും. സമാപന ചടങ്ങിനു ശേഷം ഓപൺ സ്റ്റേജിൽ ജനറേഷൻ മ്യൂസിക് അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.