ബാഗ്​​ തട്ടിപ്പറിക്കുന്നത്​ തടയാൻ ശ്രമിക്കവേ സ്​ത്രീ ട്രെയിനിൽനിന്ന്​ വീണുമരിച്ചു

മക​െൻറ കൺമുന്നിലാണ് സംഭവം ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിക്കുന്നത് തടയാൻ ശ്രമിച്ച സ്ത്രീ വീണു മരിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനിൽനിന്ന് വരുകയായിരുന്ന യോഗ എക്സ്പ്രസിലാണ് സംഭവം. സുധീർ ബൻസാൽ (40) ആണ് മരിച്ചത്. ഡൽഹി സർവകലാശാലയിൽ ചേർന്ന മകൻ ഗൗരവിനൊപ്പം കൂട്ടുവരുകയായിരുന്നു സുധീർ ബൻസാൽ. ട്രെയിൻ പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സമയത്ത് വേഗം കുറച്ചപ്പോൾ വാതിലിനടുത്ത് നിൽക്കുകയായിരുന്ന സുധീർ ബൻസാലി​െൻറ ബാഗ് തട്ടിയെടുക്കാൻ ഒരാൾ ശ്രമിച്ചു. പിടിവലിക്കിടെ സ്ത്രീ പുറത്തേക്ക് വീഴുകയും ട്രെയിനി​െൻറ ചക്രങ്ങൾ ദേഹത്ത് കയറുകയുമായിരുന്നു. അമ്മ വീഴുന്നത് തടയാൻ മകൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബഹളത്തിനിടെ എ.ടി.എം കാർഡും പണവും രേഖകളും അടങ്ങിയ ബാഗുമായി മോഷ്ടാവ് രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.