വയോമിത്രം പദ്ധതിക്ക് ഫറോക്കിൽ തുടക്കമായി

ഫറോക്ക്: മുതിർന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യ സുരക്ഷ ലക്ഷ്യമിട്ട് നടപ്പാക്കുന്ന വയോമിത്രം പദ്ധതിക്ക് ഫറോക്ക് നഗരസഭയിൽ തുടക്കമായി. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷ മിഷൻ റീജനൽ ഡയറക്ടർ ഡോ. സി. ഭാമിനി പദ്ധതി വിശദീകരിച്ചു. സ്വാതന്ത്ര്യസമര സേനാനി പി. വാസുവിനെ ആദരിച്ചു. വയോമിത്രം ഒ.പി ബുക്ക് വിതരണം കല്ലമ്പാറ ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റ് അംഗം എം. മൊയ്തീൻ കോയ നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. ആസിഫ്, എം. ബാക്കിർ, പി. ബൽക്കീസ്, ടി. നുസ്റത്ത്, എം. സുധർമ, സി.ഡി.പി.ഒ രശ്മി രാമൻ, വിവിധ കക്ഷിനേതാക്കളായ എൻ.സി. അബ്ദുറസാഖ്, വാളക്കട സരസു, കെ.എ. വിജയൻ, കെ.ടി. മജീദ്, കെ.പി. സുബൈർ, രാജൻ പട്ടാഞ്ചേരി, വി. മോഹനൻ, കെ. സുബ്രമണ്യൻ, മുനിസിപ്പൽ സെക്രട്ടറി പി.ജി. ജസിത എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ വടംവലി മത്സരം, വിവിധ കലാമത്സരങ്ങൾ എന്നിവ അരങ്ങേറി. സമാപന സമ്മേളനത്തിൽ ആർ.ഡി.ഒ ഷാമിൽ സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷ പി. ബൽക്കീസ് അധ്യക്ഷത വഹിച്ചു. എം. ബാക്കിർ, എം. സുധർമ, പ്രകാശ് കറുത്തേടത്ത്, വയോമിത്രം ജില്ല കോ-ഓഡിനേറ്റർ ജിഷോ ജെയിംസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.