ബിഹാർ: എം.എൽ.എമാരെ ജെ.ഡി-യുവിൽ എത്തിക്കാൻ കോൺഗ്രസ് നീക്കെമന്ന്; ഹൈകമാൻഡ് ഇടപെട്ടു ബിഹാർ: എം.എൽ.എമാരെ ജെ.ഡി-യുവിൽ എത്തിക്കാൻ കോൺഗ്രസ് നീക്കെമന്ന്; ഹൈകമാൻഡ് ഇടപെട്ടു എ.എസ്. ശ്രീജിത്ത് ന്യൂഡൽഹി: ബിഹാറിൽ സ്വന്തം എം.എൽ.എമാരെ പിളർത്തി ജനതാദൾ-യുനൈറ്റഡിൽ എത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽനിന്ന് നീക്കം. 27 എം.എൽ.എമാരുള്ള കോൺഗ്രസിെൻറ 14 പേരെ ജെ.ഡി-യുവിൽ എത്തിക്കാനുള്ള ശ്രമം സംസ്ഥാന പ്രസിഡൻറ് അശോക് ചൗധരിതന്നെയാണ് നടത്തുന്നതെന്നാണ് ആരോപണം. മൂന്ന് എം.എൽ.എമാർ പാർട്ടി പ്രസിഡൻറ് സോണിയ ഗാന്ധിയെ ഇൗ വിവരം അറിയിച്ചതോടെ പിളർപ്പ് തൽക്കാലം അവസാനിച്ചു. ഹൈകമാൻഡ് യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ടതിനെ തുടർന്നാണിത്. കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ പിളർപ്പ് സംബന്ധിച്ച വാർത്തകൾ തള്ളിയെങ്കിലും ബിഹാർ പ്രദേശ് കോൺഗ്രസ് പ്രസിഡൻറ് അശോക് ചൗധരി, പാർലമെൻററി പാർട്ടി നേതാവ് സദാനന്ദ് സിങ് എന്നിവരെ സോണിയ ഗാന്ധി വെള്ളിയാഴ്ച അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചതും മുതിർന്ന നേതാവ് േജ്യാതിരാധിത്യ സിന്ധ്യയെ ബിഹാറിലേക്ക് കഴിഞ്ഞ ആഴ്ച അയച്ചതും സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ ഗൗരവമെന്ന സൂചന നൽകുന്നു. 14 എം.എൽ.എമാരുടെ ഒപ്പ് ചൗധരി വാങ്ങിയെന്നും കൂറുമാറ്റ നിരോധന നിയമത്തിെൻറ പരിധിയിൽനിന്ന് രക്ഷനേടാൻ ആവശ്യമായ എം.എൽ.എമാരെകൂടി ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് മൂന്ന് എം.എൽ.എമാർ സോണിയയെ അറിയിച്ചത്. ചൗധരിയെയും സിങ്ങിനെയും ഡൽഹിക്ക് വിളിപ്പിച്ച നേതൃത്വം സോണിയ ഗാന്ധി, അഹ്മദ് പേട്ടൽ, ഗുലാംനബി ആസാദ്, ബിഹാറിെൻറ ചുമതലയുള്ള ജനറൽ സെക്രട്ടറി സി.പി. ജോഷി എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. അതേസമയം, ചൗധരിയുടെ നീക്കം തിരിച്ചറിഞ്ഞ നേതൃത്വം എം.എൽ.എമാരിൽനിന്ന് തങ്ങളുടെ അനുമതിയില്ലാതെ കൈയൊപ്പ് ശേഖരിച്ചുവെന്ന സത്യവാങ്മൂലം ശേഖരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ജെ.ഡി-യു നേതൃത്വവുമായി ചൗധരിയോ സദാനന്ദ് സിങ്ങോ നേരിട്ട് ബന്ധപ്പെട്ടില്ലെങ്കിലും ഇക്കാര്യത്തിൽ നീക്കുപോക്കുകൾ നടന്നിട്ടുണ്ടെന്നുതന്നെയാണ് നേതൃത്വം വിലയിരുത്തുന്നത്. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ആഗസ്റ്റ് 27ന് പട്നയിൽ സംഘടിപ്പിച്ച റാലിയിൽ കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് ഗുലാം നബി ആസാദ് എത്തിയപ്പോൾതന്നെ ചില എം.എൽ.എമാർ നേതൃത്വത്തിലെ ഗൂഢാലോചനയെക്കുറിച്ച് സൂചന നൽകിയിരുന്നു. റാലിയിൽ സംബന്ധിക്കാൻ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ചൗധരി ആദ്യം തയാറായില്ല. എന്നാൽ, സോണിയ ഗാന്ധിയുടെ സന്ദേശം വായിക്കാൻ ആസാദ് ചൗധരിയെ നിർബന്ധിച്ച് വേദിയിൽ എത്തിക്കുകയായിരുന്നു. നിതീഷ് കുമാറുമായി അടുത്ത ബന്ധമാണ് ചൗധരിക്കും സദാനന്ദ് സിങ്ങിനുമുള്ളത്. കോൺഗ്രസും ആർ.ജെ.ഡിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചുവെങ്കിലും നിതീഷ് കുമാറിന് വളരെ കുറഞ്ഞ ഭൂരിപക്ഷം മാത്രമാണുള്ളത്. ജെ.ഡി-യു വിമത നേതാവ് ശരദ് യാദവിെൻറയും ലാലുവിെൻറയും നേതൃത്വത്തിൽ നിതീഷിെൻറ വിശ്വാസവഞ്ചന, വർഗീയതയോടുള്ള മൃദു സമീപനം, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് എതിരെയുള്ള അഴിമതി ആരോപണം എന്നിവ ഉന്നയിച്ച് രാഷ്ട്രീയ കടന്നാക്രമണമാണ് നടത്തുന്നത്. എന്നാൽ, അശോക് ചൗധരിയും സദാനന്ദ് സിങ്ങും നീതിഷിെന വിമർശിക്കാൻ തയാറായിരുന്നില്ല. ചൗധരിക്കൊപ്പം എട്ട് എം.എൽ.എമാർ ഉറച്ചുനിൽക്കുന്നുണ്ട്. എന്നാൽ, 18 പേരുടെ കൂടി പിന്തുണയുെണ്ടങ്കിൽ മാത്രമേ കൂറുമാറ്റത്തിൽനിന്ന് രക്ഷനേടാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.