ഐക്യത്തിന്റെ വിളംബരമായി തിരുവമ്പാടി സംയുക്ത ഈദ് ഗാഹ്

ഐക്യത്തി​െൻറ വിളംബരമായി തിരുവമ്പാടി സംയുക്ത ഈദ്ഗാഹ് തിരുവമ്പാടി: മുസ്ലിം സംഘടനകളുടെ ഐക്യത്തി​െൻറ വിളംബരമായി തിരുവമ്പാടി സംയുക്ത ഈദ്ഗാഹ് നാലു വർഷം പിന്നിടുന്നു. കേരള നദ്വത്തുൽ മുജാഹീദിൻ, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ കീഴിലുള്ള തിരുവമ്പാടി സലഫി മസ്ജിദ്, ഹിദായ മസ്ജിദ് കമ്മിറ്റികൾ ചേർന്ന് 2013ലാണ് സംയുക്ത ഈദ്ഗാഹ് കമ്മിറ്റിക്ക് രൂപംനൽകിയത്. വീക്ഷണ വ്യത്യാസങ്ങൾ മറന്ന് പെരുന്നാൾ നമസ്കാരങ്ങൾ പൊതുവായി സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈദ്ഗാഹ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ഈദ്ഗാഹിൽ എ. അബൂബക്കർ മൗലവി നമസ്കാരത്തിന് നേതൃത്വം നൽകി. Thiru 2 തിരുവമ്പാടിയിൽ സംയുക്ത ഈദ്ഗാഹിൽ എ. അബൂബക്കർ മൗലവി ഖുതുബ നിർവഹിക്കുന്നു ത്യാഗസ്മരണയിൽ പെരുന്നാൾ ആഘോഷിച്ചു തിരുവമ്പാടി: മലയോര മേഖലയിൽ ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പുന്നക്കൽ ഈദ്ഗാഹിന് എം.കെ. പോക്കർ സുല്ലമി നേതൃത്വം നൽകി. താഴെ തിരുവമ്പാടി തട്ടേക്കാട്ട് ജുമാമസ്ജിദിൽ മുഹമ്മദ് ഫൈസിയും തിരുവമ്പാടി ടൗൺ ജുമാമസ്ജിദിൽ ഷിഹാബുദ്ദീൻ ഫൈസിയും പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ അഹമ്മദ് ബാപ്പു മുസ്ലിയാരും പുന്നക്കൽ ജുമാമസ്ജിദിൽ മുഹ്യിദ്ദീൻ ദാരിമിയും പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.