ബലിപെരുന്നാൾ ആഘോഷിച്ചു

കൊടുവള്ളി: ത്യാഗത്തി​െൻറ സന്ദേശം പകർന്ന് നാടെങ്ങും . പരപ്പൻപൊയിൽ മസ്ജിദുൽ ഹുദായിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അൻസാർ വാവാട് നേതൃത്വം നൽകി. വാവാട് ഇരുമോത്ത് ജുമാമസ്ജിദിൽ ഹാഫിള് ഫൈസൽ ഫൈസിയും, നടമ്മൽ കടവ് സുന്നി മസ്ജിദിൽ നെല്ലൂളി മുഹമ്മദ് മുസ്‌ലിയാരും, പുല്ലാളൂർ മസ്ജിദുസ്സലാമിൽ സി.പി. അബ്ദുൽ ഖാദർ നരിക്കുനിയും നേതൃത്വം നൽകി. കൊടുവള്ളി കെ.എം.ഒ ഹൈസ്കുൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് ഇഖ്ബാൽ പുന്നശ്ശേരി നേതൃത്വം നൽകി. കൊടുവള്ളി മാർക്കറ്റ് റോഡ് ജുമാ മസ്ജിദിൽ സി.എച്ച്. ഹുസൈൻ സഖാഫിയും, ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജുമാ മസ്ജിദിൽ അബ്ദുൽ ഗഫൂർ ബാഖവിയും, ആരാമ്പ്രം വെല്ലിയേരിയിൽ ജുമാ മസ്ജിദിൽ കെ.സി. അബ്ദുറഹിമാൻ മുസ്ലിയാരും, കൊട്ടക്കാവയൽ ടൗൺ ജുമാ മസ്ജിദിൽ എൻ. അബൂബക്കർ മുസ്ലിയാരും, ചക്കാലക്കൽ മസ്ജിദുൽ അനാമിൽ സിദ്ദീഖ് ദാരിമിയും, പുള്ളിക്കോത്ത് മസ്ജിദുൽ ഖുവൈത്വിറിൽ വി. മോയിൻകുട്ടി സഖാഫിയും, ചോലക്കരത്താഴം താന്ന്യാടൻ കുന്ന് സുന്നി ജുമാ മസ്ജിദിൽ ടി. കെ. മുഹമ്മദ് ദാരിമിയും നേതൃത്വം നൽകി. കരീറ്റിപ്പറമ്പ് ജുമാ മസ്ജിദിൽ സൈതലവി മദനിയും, നടമ്മൽകടവ് സുന്നി മസ്ജിദിൽ നെല്ലൂളി മുഹമ്മദ് മുസ്ലിയാരും, കൊല്ലരുകണ്ടി ജുമാ മസ്ജിദിൽ റഫീഖ് ഫൈസിയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. photo: kdy-5 parappan poyil masjdul huda പരപ്പൻപൊയിൽ മസ്ജിദുൽ ഹുദായിൽ അൻസാർ വാവാട് പെരുന്നാൾ സന്ദേശം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.