എകരൂല്‍: പള്ളിയോത്ത് പി.ടി.എം യു.പി സ്കൂളിലെ ഒരുപറ്റം കുരുന്നുകള്‍ സ്കൂള്‍മുറ്റത്ത് പൂന്തോട്ടമൊരുക്കി. സ്കൂള്‍ പരിസ്ഥിതി ക്ലബിെൻറ കീഴിലാണ് 'ശലഭോദ്യാനം' എന്ന പേരില്‍ വിവിധ ഘട്ടങ്ങളിലായി പൂന്തോട്ടം നിർമിച്ചത്. പൂമ്പാറ്റകള്‍ക്കിഷ്ടപ്പെട്ട ചെടികളുടെ പേരുകള്‍ സ്വയം കണ്ടെത്തി അവ വീടുകളില്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു ഒന്നാംഘട്ടത്തില്‍ ചെയ്തത്. രണ്ടു മാസത്തെ പരിചരണത്തിന് ശേഷം ഇവ സ്കൂള്‍ പൂന്തോട്ടത്തിലേക്ക് മാറ്റുകയായിരുന്നു. എ.എം.എൽ.പി സ്കൂള്‍ അധ്യാപകന്‍ പി.സി. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.കെ. ഷബീര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി. റൈഹാന, അധ്യാപകരായ ബീന, ലിനേഷ്, സാലിഹ്, പ്രീതി, ബിജില, നജീബ്, അബ്ദുല്‍ഖാദര്‍, ഡാനിഷ്, ഷമീമ എന്നിവര്‍ സംസാരിച്ചു. EKAROOL700: പള്ളിയോത്ത് പി.ടി.എം.യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് നിർമിച്ച പൂന്തോട്ടം പി.സി. ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.