പേരാമ്പ്ര: സിൽവർ കോളജ് ഡോ. രാജൻ അടിയോടി ഉദ്ഘാടനം ചെയ്തു. കോളജ് ഗവേണിങ് ബോഡി ചെയർമാൻ എ.കെ. തറുവയ് ഹാജി, വി.എസ്. രമണൻ, സച്ചിൻ ജയിംസ്, എ.ജി. സായൂജ്, കെ.സി. അഫ്സൽ, ടോം തോമസ്, അമൽ ജോർജ്, അൻവർ സാദത്ത്, ഇ. സമീർ, എന്നിവർ നേതൃത്വം നൽകി. പ്രഫ. എ.ജെ. ജോൺ സമ്മാനം വിതരണം ചെയ്തു. നിർധന വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം പേരാമ്പ്ര: വെള്ളിയൂർ എ.യു.പി സ്കൂളിലെ നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെള്ളിയൂർ കാരുണ്യ റിലീഫ് കമ്മിറ്റി, മിനർവ കോളജ്, മസ്ജിദുൽ ഹുദ ഖത്തർ കമ്മിറ്റി, ക്യാപ്റ്റൻ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ്, അംഹാസ് ചാലിക്കര, ടെൻ ബ്രദേഴ്സ് ചാലിക്കര എന്നീ സംഘടനകളാണ് സഹായം നൽകിയത്. 25 വിദ്യാർഥികൾക്ക് പഠനമേശയാണ് വിതരണം ചെയ്തത്. എം. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് വി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.കെ. സൈനബ ഫണ്ട് ഏറ്റുവാങ്ങി. കെ. മധുകൃഷ്ണൻ, എം.കെ. ചെക്കോട്ടി, പി.സി. അബ്ദുറഹ്മാൻ മുസ്ലിയാർ, എടവന സുരേന്ദ്രൻ, ശാന്തി മോഹൻ, ലത്തീഫ് വെള്ളിലോട്ട്, കെ. സത്യൻ, സി.ആർ.സി കോ-ഡിനേറ്റർ സുരേന്ദ്രൻ പുത്തഞ്ചേരി, കെ.പി. രാമചന്ദ്രൻ, കെ.സി. മജീദ്, വി.പി. ഗിരിജ, ടി.കെ. നൗഷാദ്, പി.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. photo: KPBA 81 വെള്ളിയൂർ എ.യു.പി സ്കൂളിലെ വിദ്യാർഥികൾക്കുള്ള പoനോപകരണ വിതരണം എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.