കെ.എസ്​.ആർ.ടി.സി ബസ്​ കൊള്ളയടിച്ച സംഭവം: കർശനനടപടിയെടുക്കുമെന്ന്​ മുഖ്യമന്ത്രി

കോഴിക്കോട്: ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് കൊള്ളയടിക്കപ്പെട്ട സാഹചര്യത്തിൽ ഇത്തരം ആക്രമണങ്ങൾ തടയാൻ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രസുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന ഡി.ജി.പിക്ക് കർണാടക ഡി.ജി.പി ഉറപ്പുനൽകിയിട്ടുണ്ട്. തമിഴ്നാട് ഡി.ജി.പിയോടും സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന ഡി.ജി.പി. ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതികളെ അറസ്റ്റുചെയ്യാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തരനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ കർണാടക ഡി.ജി.പി ആർ.െക. നത്തയോട് ആവശ്യപ്പെട്ടു. തമിഴ്നാട് ഡി.ജി.പിയെയും ഇക്കാര്യം അറിയിച്ചതായി പൊലീസ് െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.