പ്രകൃതി വിരുദ്ധ പീഡനം യുവാവ് അറസ്​റ്റിൽ

പ്രകൃതി വിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ പുൽപള്ളി: പ്രകൃതി വിരുദ്ധ പീഡനകേസിൽ യുവാവ് അറസ്റ്റിൽ. കോളറാട്ടുകുന്ന് താമസക്കാരനായ സൂര്യ(26) നെയാണ് പുൽപള്ളി സി.ഐ. സുലൈമാ​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 12 വയസ്സുകാരനായ ബാലനെ പീഡിപ്പിച്ച കേസിൽ അറസ്റ്റുചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ ഇയാൾ ഓട്ടോ ൈഡ്രവറാണ്. ഈ വർഷം ആദ്യം മുതൽ ഇയാൾ പലതവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. പ്രതിക്കെതിരെ പോക്സോ ഉൾെപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. MONWDL14 suryan അറസ്റ്റിലായ സൂര്യൻ യാത്രക്കാർക്ക് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു നൽകി ഒാട്ടോ ഡ്രൈവർമാർ പുൽപള്ളി: ഇരുളത്തെ ഓട്ടോറിക്ഷ ൈഡ്രവർമാർ സേവനത്തി​െൻറയും കാരുണ്യത്തി​െൻറയും പാതയിൽ മുന്നേറുന്നു. ഏറ്റവുമൊടുവിൽ സംയുക്ത ഓട്ടോ ൈഡ്രവേഴ്സ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ മീനങ്ങാടിയിലേക്ക് ഇരുളത്തുനിന്നും പോകുന്ന യാത്രക്കാർക്ക് ഇരിക്കാനായി വെയിറ്റിങ് ഷെഡ് നിർമിച്ചുനൽകി ഇവർ മാതൃകയായി. ഇവർ സമാഹരിച്ച 50,000ത്തോളം രൂപ ചെലവഴിച്ചാണ് ഇരുളം ജങ്ഷനിൽ വെയിറ്റിങ് ഷെഡ് നിർമിച്ചത്. വെയ്റ്റിങ് ഷെഡി​െൻറ ഉദ്ഘാടനം ബത്തേരി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റോണി വർഗീസ് നിർവഹിച്ചു. ഇതോടൊപ്പം ബത്തേരി വിനായക ഹോസ്പിറ്റലി​െൻറയും കേണിച്ചിറ ജനമൈത്രി പൊലീസി​െൻറയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ രകതഗ്രൂപ് നിർണയ ക്യാമ്പും പ്രമേഹരോഗ നിർണയ ക്യാമ്പും നടത്തി. മെഡിക്കൽക്യാമ്പ് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എൻ.ആർ. രമേശൻ ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിലും ഇവർ കാരുണ്യപരമായ സേവനങ്ങൾ നടത്തിയിട്ടുണ്ട്. വൃക്കരോഗികൾക്ക് സഹായവും, വീടില്ലാത്തവർക്ക് വീട് നിർമിച്ചുനൽകിയുമെല്ലാം സമൂഹത്തിന് മാതൃകയായിട്ടുണ്ട്. MONWDL15 ഇരുളത്ത് ഒാട്ടോറിക്ഷ ഡ്രൈവർമാർ നിർമിച്ച ബസ് കാത്തിരിപ്പു േകന്ദ്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.