വൈത്തിരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ വൈത്തിരി യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ കുടുംബസംഗമവും വയലാർ അനുസ്മരണവും നടത്തി. വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എസ്. ചിത്രകുമാർ അധ്യക്ഷത വഹിച്ചു. വൈത്തിരി വില്ലേജ് റിസോർട്ട് എം.ഡി എൻ.കെ. മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഭാസ്കരൻ ബത്തേരി മുഖ്യപ്രഭാഷണം നടത്തി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ജയരാജൻ മാസ്റ്ററെയും, മികച്ച പോസ്റ്റ് മാസ്റ്റർക്കുള്ള അവാർഡ് നേടിയ അജിതാ ദാസിനെയും, സംഘടനയിലെ ആദ്യ വെറ്ററിനറി ഡോക്ടർ ചിഞ്ചു ചിത്രകുമാറിനെയും അനുമോദിച്ചു. വൈത്തിരി എസ്.െഎ കെ.പി. രാധാകൃഷ്ണൻ, എം.വി. വിജേഷ്, സലിം മേമന, സി. കുഞ്ഞമ്മദ് കുട്ടി, സി. രാമചന്ദ്രൻ, മിനിൽകുമാർ, കെ. ദാസ്, എസ്. സൗമിനി വിൽസൻ, പി. മാധവൻ, ഉദയകുമാർ, കെ.കെ. അജയൻ, ടോളമി, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 36 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ *സ്കൂട്ടറിൽ 72 കുപ്പിയോളം മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലാകുന്നത് അമ്പലവയൽ: 36 ലിറ്റർ വിദേശമദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. മേപ്പാടി അരപ്പറ്റ മുണ്ടപ്ലാക്കില്‍ സുധീഷിനെയാണ് അമ്പലവയല്‍ എസ്.ഐ എസ്. സുന്ദരനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ അമ്പലവയല്‍ വിദേശമദ്യശാലക്ക് സമീപത്ത് കൈനെറ്റിക് ഹോണ്ടയില്‍ ചാക്കിലാക്കി കടത്താന്‍ ശ്രമിച്ച 500 മില്ലിയുടെ 72 കുപ്പി ബ്രാണ്ടിയുമായാണ് സുധീഷിനെ പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ സുധീഷിനെ റിമാൻഡ് ചെയ്തു. ബിവറേജ് പരിസരത്ത് മദ്യം വാങ്ങാനെത്തിയവരെകൊണ്ട് പലതവണകളിലായി മദ്യം വാങ്ങിക്കുകയായിരുന്നുവെന്നാണ് സുധീഷ് മൊഴി നല്‍കിയത്. മദ്യകുപ്പികള്‍ മേപ്പാടി ഭാഗത്ത് ചില്ലറ വില്‍പന നടത്തുകയായിരുന്നു സുധീഷിെൻറ ഉദ്ദേശം. എന്നാല്‍, സംഭവത്തില്‍ ബിവറേജ് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും, മദ്യകടത്തില്‍ മറ്റാരെങ്കിലും കണ്ണികളാണോയെന്നുമുള്ള കാര്യവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. MONWDL26sudeesh സുധീഷ് കാലിക്കറ്റ് യൂനിവേഴ്സിറ്റി; എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു ലക്കിടി: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലെ വിവിധ കോളജുകളിലെ 300ഓളം എൻ.എസ്.എസ് വളൻറിയർമാർ പങ്കെടുത്ത ദ്വിദിന ക്യാമ്പ് സമാപിച്ചു. കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജ്, കൊണ്ടോട്ടി ഗവ. കോളജ്, ഫാറൂഖ് കോളജ്, നാദാപുരം എം.ഇ.ടി കോളജ്, മുട്ടിൽ ഡബ്ല്യു.എം.ഒ കോളജ് തുടങ്ങിയ വിവിധ കോളജുകളിൽനിന്നുള്ള വളൻറിയർമാരും േപ്രാഗ്രാം ഡയറക്ടർമാരും പങ്കെടുത്തു. ക്യാമ്പിെൻറ ഭാഗമായി പൂക്കോട് തടാക പരിസരത്ത് വളൻറിയർമാർ ശുചീകരണം നടത്തി. മെഗാ ഡിസ്റ്റിനേഷൻ-ക്ലീനിങ് ൈഡ്രവ് എന്ന പേരിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനിമാതാരം അബു സലീം നിർവഹിച്ചു. എൻ.എസ്.എസ് യൂനിവേഴ്സിറ്റി കോഓഡിനേഷൻ പ്രഫ. പി.വി. വത്സരാജൻ അധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ പി. കബീർ, പൂക്കോട് തടാകം മാനേജർ രതീഷ്, മലപ്പുറം ജില്ല കോഓഡിനേറ്റർ പ്രഫ. സമീറ ബഷീർ, ശുചിത്വ മിഷൻ കോഓഡിനേറ്റർ അനൂപ് കിഴക്കേപ്പാട്ട്, പ്രഫ. കമറുദ്ദീൻ പരപ്പിൽ, എൻ.കെ. റഷീദ്, ഡോ. സജീ ആർ. കുറുപ്പ്, കെ.പി. അജ്മൽ, വർണ എം. വൽസൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. MONWDL23 ക്യാമ്പിെൻറ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനിമാതാരം അബു സലീം നിർവഹിക്കുന്നു സംസ്കാര സാഹിതി ജില്ല നേതൃയോഗം കൽപറ്റ: സംസ്കാര സാഹിതി ജില്ല നേതൃയോഗം ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കലാജാഥക്ക് ശനിയാഴ്ച മാനന്തവാടി, ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ചെയർമാൻ സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. വി.എ. മജീദ് മുഖ്യപ്രഭാഷണം നടത്തി. ഉമ്മർ പൂപ്പറ്റ, കെ. സാജിത്ത്, ജനറൽ കൺവീനർ ജിതേഷ്, എം.വി. രാജൻ, ടോമി ജോസഫ്, ടി.ഒ. റെയ്മൺ, ശശി പന്നിക്കുഴി, ബേബി വർഗീസ്, വി.എം. വിശ്വനാഥൻ, വി.എൻ. ശശീന്ദ്രൻ, എബ്രഹാം കെ. മാത്യു, എം. സുനിൽകുമാർ, നേമി രാജൻ, ഗൗതം മാതമംഗലം, കെ.എസ്. മനോജ്, വേണുഗോപാൽ കിഴിശ്ശേരി, ഷിനു വാളാട്, എ.കെ. സലീം എന്നിവർ സംസാരിച്ചു. MONWDL24 സംസ്കാര സാഹിതി ജില്ല നേതൃയോഗം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.