കേണിച്ചിറ സർക്കാർ ആശുപത്രി വികസനം ഇഴയുന്നു

*വർഷങ്ങളായിട്ടും കിടത്തി ചികിത്സ സൗകര്യം വർധിപ്പിച്ചിട്ടില്ല കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ . വിപുലമായ കിടത്തി ചികിത്സ സൗകര്യത്തിനായി നാട്ടുകാരുടെ കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. പൂതാടിക്കവലയിൽ ഒരു കുന്നിൻ മുകളിലാണ് സർക്കാർ ആശുപത്രിയുള്ളത്. മിക്ക ദിവസവും 100ലേറെ രോഗികൾ ഒ.പിയിലെത്തുന്നുണ്ട്. ഇന്ത്യ പോപ്പുലേഷൻ പ്രോജക്ടിൽ നിർമിച്ച കെട്ടിടത്തിലാണ് ഐ.പി ഉള്ളത്. ഹാൾ താൽക്കാലിക രീതിയിൽ രണ്ടായി തിരിച്ചാണ് പുരുഷ, സ്ത്രീ വാർഡുകൾ പ്രവർത്തിക്കുന്നത്. വിരലിലെണ്ണാവുന്ന രോഗികളേ ഇവിടെ ഉണ്ടാകാറുള്ളൂ. കുടുംബ ആരോഗ്യ കേന്ദ്രമാക്കിയതോടെ ഒ.പിയും ഇപ്പോൾ ഈ കെട്ടിടത്തിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ആശുപത്രിയിൽ ഒരു പുതിയ കെട്ടിടംപോലും പണിതിട്ടില്ല. കൂടുതൽ കെട്ടിടം വന്നാലെ ഐ.പി സജീവമാക്കാൻ പറ്റൂ. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ കേണിച്ചിറ ആശുപത്രിയെ അവഗണിക്കുകയാണെന്ന് ആക്ഷേപം നിലനിൽക്കുന്നു. പി.എച്ച്.സിയെ സി.എച്ച്.സിയാക്കി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സി.എച്ച്.സിയാക്കി ഉയർത്തിയാൽ ആശുപത്രി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാകും. അങ്ങനെയെങ്കിൽ കെട്ടിട നിർമാണത്തിനും മറ്റുമായി കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ സാധ്യതയുണ്ട്. പൂതാടി പഞ്ചായത്തിന് പുറമെ മീനങ്ങാടി പഞ്ചായത്തിലെ ചൂതുപാറ, മാനികാവ് ഭാഗങ്ങളിൽനിന്നും കേണിച്ചിറ ആശുപത്രിയിൽ രോഗികൾ എത്തുന്നുണ്ട്. MONWDL8 തിങ്കളാഴ്ച കേണിച്ചിറ സർക്കാർ ആശുപത്രിയിലെ ഒ.പിയിൽ പരിശോധനക്കെത്തിയവർ വിജിലൻസ് വാരാഘോഷം അരപ്പറ്റ: വിജിലൻസ് വാരാഘോഷത്തി​െൻറ ഭാഗമായി 'അഴിമതി രഹിത ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി അരപ്പറ്റ സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിജിലൻസ് ബോധവൽക്കരണ ക്ലാസ് നടത്തി. നെഹ്‌റു യുവ കേന്ദ്ര, വയനാട് ജില്ല ലീഗൽ സർവിസ് അതോറിറ്റി, സമന്വയം ഗ്രന്ഥാലയം, സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലാസ് സ്‌കൂൾ പ്രിൻസിപ്പൽ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഷാർലറ്റ് ജേക്കബ് വിഷയാവതരണം നടത്തി. ബ്ലോക്ക് മെംബർ വിജയകുമാരി എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മേരി ശൈല, ജെയ്സൺ, അഷറഫ് അലി, കെ. അൻഷാദ്, പി. അരുൺ, ആഖിബ് ജാബിദ് എന്നിവർ സംസാരിച്ചു. MONWDL7 വിജിലൻസ് വാരാഘോഷം സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു സമസ്ത ജില്ല നേതൃ സംഗമം കല്‍പറ്റ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നേതൃത്വത്തില്‍ 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' എന്ന പ്രമേയവുമായി ആചരിക്കുന്ന കാമ്പയിനി​െൻറ പ്രചാരണാര്‍ഥം ജില്ല തല നേതൃസംഗമം ഇൗ മാസം ആറിന് രാവിലെ 10.30ന് സമസ്ത ജില്ല കാര്യാലയത്തില്‍ നടക്കും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കമ്പളക്കാട് റേഞ്ച് നേതൃസംഗമം കമ്പളക്കാട്: 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' കാമ്പയിനി​െൻറ ഭാഗമായി നടന്ന റേഞ്ച് നേതൃസംഗമം മാനേജ്‌മ​െൻറ് അസോസിയേഷന്‍ റേഞ്ച് സെക്രട്ടറി കെ.കെ. അബ്ദുല്‍ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡൻറ് എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ല കോഒാഡിനേറ്റര്‍ ഹാരിസ് ബാഖവി വിഷയമവതരിപ്പിച്ചു. ശരീഫ് ഹുസൈന്‍ ഹുദവി, വി. കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹ്മാന്‍ ഫൈസി, അലി ദാരിമി, നെല്ലോളി അമ്മദ് എന്നിവര്‍ സംസാരിച്ചു. റേഞ്ച് സെക്രട്ടറി വി.കെ. സഈദ് ഫൈസി സ്വാഗതവും നവാസ് ദാരിമി നന്ദിയും പറഞ്ഞു. എസ്‌.വൈ.എസ്‌ ജില്ല സംഗമം കൽപറ്റ: എസ്‌.വൈ.എസ് ജില്ല സംഗമം ഇൗ മാസം ആറിന് രാവിലെ 10ന് കൽപറ്റ സമസ്ത കാര്യാലയത്തിൽ നടക്കും. ജില്ല സംഗമത്തിൽ മേഖല, ശാഖ കമ്മിറ്റികളുടെ പ്രസിഡൻറ്, സെക്രട്ടറി എന്നിവരാണ് പങ്കെടുക്കേണ്ടത്. ഇേതാടനുബന്ധിച്ചു ചേർന്ന ജില്ല കമ്മിറ്റി യോഗം അബൂബക്കർ പിണങ്ങോട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഇബ്റാഹീം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു. ഇ.പി. മുഹമ്മദലി ഹാജി, കെ.സി.കെ. തങ്ങൾ, കെ. മുഹമ്മദ് കുട്ടി ഹസനി, കെ.എ. നാസർ മൗലവി, കുഞ്ഞമ്മദ് എടപ്പാറ, സി.പി. ഹാരിസ് ബാഖവി, കുഞ്ഞമ്മദ് കൈതക്കൽ, കുഞ്ഞിമുഹമ്മദ് ദാരിമി, ടി.കെ. അബൂബക്കർ മൗലവി, സി. അബ്ദുൽ ഖാദർ, ഹാരിസ് ബനാന എന്നിവർ സംസാരിച്ചു. കുടുംബസംഗമം വെങ്ങപ്പള്ളി: വെങ്ങപ്പള്ളി മണ്ഡലത്തിലെ 97, 98, 99 ബൂത്തു കമ്മിറ്റികളുടെ കോൺഗ്രസ് കുടുംബസംഗമം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് എം.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം വി.എ. മജീദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് നജീബ് പിണങ്ങോട്, ജോണി ജോൺ, കെ. വേണുഗോപാൽ, പി. ശ്രീധരൻ മാസ്റ്റർ, സി.പി. പുഷ്പലത, സന്തോഷ്, ജെസി ജോണി, സുകുമാരൻ, സുനിൽ കുമാർ, സലീം ബാവ, എം.എം. ജോസ് എന്നിവർ സംസാരിച്ചു. പൊന്നച്ചൻ സ്വാഗതവും മൊയ്തു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.