റിലയൻസ്​ മൊബൈൽ ടവറുകൾ ഒാഫാക്കി;​ ഉപഭോക്​താക്കൾ വെട്ടിൽ

കോഴിക്കോട്: റിലയൻസ് മൊബൈൽ ടവറുകൾ ഒാഫാക്കിയത് ആയിരക്കണക്കിന് ഉപഭോക്താക്കളെ വെട്ടിലാക്കി. പോർട്ട് ചെയ്ത് മറ്റു കമ്പനികളുടെ സേവനത്തിനുപോലും അവസരം നൽകാതെയാണ് കമ്പനി നൂറ്റമ്പതിലേറെ ടവറുകൾ ഒാഫാക്കിയത്. ടവറുകൾ ഒാേരാന്നായി ഒാഫാക്കാനുള്ള നിർദേശം മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്നുമാണ് കമ്പനി ജീവനക്കാർ പറയുന്നത്. ടവറുകൾ ഒാഫാക്കാനുള്ള നിർദേശം വന്നതിനൊപ്പം ഫോൺ റെയിഞ്ച് പൂർണമായും തകരാറിലാക്കി മുംബൈ ഒാഫിസിൽനിന്ന് 'ബേക്കൻറ്' ഒാഫാക്കുകയും െചയ്തിരുന്നു. ശനിയാഴ്ചയാണ് മലബാർ മേഖലയിലെ മിക്ക ടവറുകളും ഒാഫാക്കിയത് എന്നാണ് ജീവക്കാർതന്നെ പറയുന്നത്. ഫോണുകളുടെ പ്രവർത്തനം നിലച്ചതോടെ ഉപഭോക്താക്കൾ കസ്റ്റമർ കെയറിലേക്കും മറ്റും വിളിക്കുന്നുണ്ടെങ്കിലും നേരിട്ട് സംസാരിക്കാൻ കഴിയുന്നില്ല. ബിസിനസ് എക്സിക്യുട്ടീവുകളെയും മറ്റും സമീപിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യമാണുള്ളത്. എറണാകുളത്തടക്കമുള്ള ഒാഫിസുകളിലേക്ക് നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. എന്നാൽ, കമ്പനി കൃത്യമായ വിശദീകരണം നൽകാത്തതിനെ തുടർന്ന് ജീവനക്കാർക്ക് ഉപഭോക്താക്കളുടെ ചോദ്യത്തിന് മറുപടി പറയാനാവുന്നില്ല. പലരും സ്ഥിരമായി ഉപയോഗിക്കുന്നില്ലെങ്കിലും ബാങ്ക് ഉൾപ്പെടെയുള്ളവയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളിൽ റിലയൻസ് ഫോൺ നമ്പറാണ് നൽകിയത്. അതിനാൽതന്നെ വലിയ ഒാഫറുകൾ മറ്റുകമ്പനികൾ വാഗ്ദാനം െചയ്തിട്ടും കണക്ഷൻ മാറ്റാതിരിക്കുകയായിരുന്നു. ഇത്തരക്കാരാണ് ഇപ്പോഴാകെ ദുരിതത്തിലായത്. ടവറുകൾ ചാർജ് ചെയ്ത് ഫോൺനമ്പർ പോർട്ട് ചെയ്ത് മറ്റു കമ്പനിയുടെ സേവനത്തിന് അവസരം നൽകണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.