കൽപറ്റ ഗവ. കോളജിൽ വിദ്യാർഥി സംഘർഷം; കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

*കോളജിലും തുടർന്ന് കൽപറ്റ ബസ്സ്റ്റാൻഡിലും സംഘർഷമുണ്ടായി *സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു കൽപറ്റ: വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൽപറ്റ എൻ.എം.എസ്.എം. ഗവ. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്.എഫ്.ഐ, കെ.എസ്.യു- എം.എസ്.എഫ് (യു.ഡി.എസ്.എഫ്). പ്രവർത്തകർ തമ്മിൽ തിങ്കളാഴ്ച സംഘർഷമുണ്ടായതിനെതുടർന്നാണ് കോളജ് അടച്ചിടാൻ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കോളജിലെ ഫൈനാൻസ് ക്ലബ് ഉദ്ഘാടനത്തിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് യൂനിയൻ ഭാരവാഹികൾ ഉൾെപ്പടെയുള്ളവർക്ക് മർദനമേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ രാവിലെ കോളജിൽ പ്രതിഷേധ മാർച്ച് നടത്തി. ഇതിനിടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് എത്തിയാണ് സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളെ പിരിച്ചുവിട്ടത്. മർദനം ഭയന്ന് ക്ലാസ് മുറികളിൽ ഇരുന്ന വിദ്യാർഥികളെയും പൊലീസ് എത്തിയാണ് പുറത്തെത്തിച്ചത്. കോളജ് ജീവനക്കാരെയും വിദ്യാർഥികൾ ൈകയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പതിനൊന്ന് മണിയോടെ തന്നെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിക്കുകയായിരുന്നു. തുടർന്ന് എല്ലാ ക്ലാസുകളും വിട്ടു. അതിനുശേഷം പുതിയ ബസ്സ്റ്റാൻഡിൽ വെച്ചും വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഒന്നാം വർഷക്കാരനായ വിദ്യാർഥിയെ എതിർ രാഷ്ട്രീയ കക്ഷിയിൽപ്പെട്ടവർ ചേർന്ന് വളഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടതിനാലാണ് വലിയ സംഘർഷം ഒഴിഞ്ഞുപോയത്. പൊലീസ് ഈ വിദ്യാർഥിയെ വീട്ടിലെത്തിച്ചു. അഞ്ച് വിദ്യാർഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റതായി യൂനിയൻ ഭാരവാഹികൾ അറിയിച്ചു. വിദ്യാർഥികൾ കൈനാട്ടി ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, കോളജിൽ ചരിത്രവിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിന് മാറ്റമുണ്ടാവുകയില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പൊലീസ് എന്ന വ്യാജേന ഹോംസ്റ്റേയില്‍ താമസിച്ചയാൾ അറസ്റ്റിൽ മാനന്തവാടി: പൊലീസ് എന്ന വ്യാജേന ഹോംസ്റ്റേയില്‍ താമസിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരംപുത്തൂര്‍ ചോലയില്‍ മണികണ്ഠന്‍ എന്ന ശ്രീജിത്ത്(32) ആണ് പിടിയിലായത്. തിരുനെല്ലിയിലെ ഒരു വീട്ടില്‍ പൊലീസ്കാരനാണെന്ന വ്യാജേന കോയമ്പത്തൂര്‍ സ്വദേശികളായ ഫേസ്ബുക്ക്‌ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇയാള്‍. പാലക്കാട് സൗത്ത് സ്റ്റേഷനിലെ പൊലീസ് ആണെന്നാണ് ഇയാള്‍ വീട്ടുടമയോടും, സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. മൊബൈല്‍ ഫോണില്‍ പൊലീസ് യൂനിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ കാണിച്ചാണ് ഇയാള്‍ പലരെയും തെറ്റിദ്ധരിപ്പിച്ചത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുടമ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാൾ പിടിയിലായത്. തിരുനെല്ലി എസ്.ഐ ഇ. അബ്ദുല്ല, എ.എസ്.ഐ പി.പി. റോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു. MONWDL19 sreejith
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.