മാറാട്കേസിൽ പ്രതിയെങ്കിൽ എന്നെ അറസ്​റ്റ്​ ചെയ്യണം -^എം.സി. മായിൻ ഹാജി

മാറാട്കേസിൽ പ്രതിയെങ്കിൽ എന്നെ അറസ്റ്റ് ചെയ്യണം --എം.സി. മായിൻ ഹാജി കൊടുവള്ളി: മാറാട് കലാപക്കേസിൽ പ്രതിയെങ്കിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി ആവശ്യപ്പെട്ടു. കൊടുവള്ളിയിൽ യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാട് കമീഷന് മുന്നിൽ പറഞ്ഞത് തന്നെയാണ് ഇന്നും ഞാൻ പറയുന്നത്. മാറാട് കലാപത്തിൽ സി.പി.എമ്മിനും ബി.ജെ.പി.ക്കും തുല്യ പങ്കാണുള്ളത്. എൽ.ഡി.എഫ് ജാഥയിൽ കോടിയേരി ഹവാലക്കാര​െൻറ വാഹനം ഉപയോഗിച്ച സംഭവത്തിൽ സി.പി.എമ്മിന് പറ്റിയ തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് തന്നെ മാറാട് കേസിലെ പ്രതിയായി ചിത്രീകരിക്കുന്നത്. സി.പി.എം ഇപ്പോഴും പഴയ മുദ്രാവാക്യം വിളിച്ച് ജനങ്ങളെ കബളിപ്പിച്ച് നടക്കുകയും മുതലാളിമാർക്കുവേണ്ടി പണിയെടുക്കുകയുമാണ്. ബി.ജെ.പിയും സി.പി.എമ്മും ഒരു നാണയത്തി​െൻറ ഇരുവശങ്ങളാണ്. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയവരാണ് സി.പി.എം. ലീഗ് എന്നും ധൂർത്തിനെതിരാണ്. കള്ളക്കടത്തുകാരെ കൂട്ടുപിടിച്ചാണ് സി.പി.എമ്മുകാരുടെ പ്രവർത്തനം. ഇത് ആ പാർട്ടിയുടെ തകർച്ചക്ക് കാരണമായി. കൊടുവള്ളിയിലും ഇതാണ് സംഭവിച്ചതെന്നും സി.പി.എമ്മിന് ഒപ്പം നിന്ന് പ്രതികളെ സംരക്ഷിക്കുന്ന ജനപ്രതിനിധികൾ നാടിന് അപമാനമാണെന്നും ഇവർ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.സി. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം, വി.എം. ഉമ്മർ മാസ്റ്റർ, ടി.കെ.മുഹമ്മദ്, എ.പി. മജീദ്, വി.കെ. അബ്ദുഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.