വടകര: ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക് ബുധനാഴ്ച വടകരയില്‍ 'സ്മരണാഞ്ജലി' ഒരുക്കുന്നു. വൈകീട്ട് അഞ്ചിന് എടോടി കേളുവേട്ടന്‍ ഹാളില്‍ നടക്കുന്ന പരിപാടി സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. വടകര കേന്ദ്രീകരിച്ച് പുനത്തില്‍സ്മരണ നിലനിര്‍ത്തുന്നതിനായി സാംസ്കാരിക സമുച്ചയം നിർമിക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രിയ എഴുത്തുകാരെൻറ സ്മരണ നിലനിര്‍ത്തുന്നതിനായി വിപുലഒരുക്കമാണ് സുഹൃദ്സംഘം നടത്തുന്നത്. വടകര നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിക്കും. കഥാകൃത്ത് വി.ആർ. സുധീഷ് അനുസ്മരണപ്രഭാഷണം നടത്തും. പ്രഫ. കടത്തനാട് നാരായണന്‍, ടി. രാജന്‍, വി.ടി. മുരളി, എം.എം. സോമശേഖരന്‍, കെ.വി. സജയ്, കെ. വീരാന്‍കുട്ടി എന്നിവര്‍ സംസാരിക്കും. കഞ്ചാവുമായി അറസ്റ്റില്‍ വടകര: പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് വില്‍പനക്കിടയില്‍ 10 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് ഇല്ലത്ത് മീത്തല്‍ മൊയ്തുവിനെയാണ്(44) വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ ആർ. ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.