സഹവാസ ക്യാമ്പ്

വടകര: എസ്.ജി.എം.എസ്.ബി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കായി 'ശലഭച്ചിറക്' എന്ന പേരിൽ നടത്തി. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.ടി. ജോർജ്, കെ.ടി. ദിനേശൻ, ഗോപി നാരായണൻ, രൂപം രാജേഷ്, രാജേഷ് കരിമ്പനപ്പാലം, വടകര എ.ഇ.ഒ. എം. വേണുഗോപാൽ, രാജൻ ചെറുവാട്ട് എന്നിവർ ക്ലാസെടുത്തു. സൗജന്യ കുത്തിവെപ്പ് നൽകി വടകര: ആശ ഹോസ്പിറ്റലിൽ മീസിൽസ്, റൂെബല്ല വാക്സിനേഷൻ കാമ്പയിനും സംശയനിവാരണ ക്ലാസും സംഘടിപ്പിച്ചു. നൂറോളം കുട്ടികൾക്ക് കുത്തിവെപ്പ് നടത്തി. രക്ഷിതാക്കൾക്കുള്ള സംശയങ്ങൾക്ക് ശിശുരോഗ വിദഗ്ധൻ ഡോ. കെ. അജ്മൽ മറുപടി നൽകി. നവംബർ ഒന്നിന് കടകളടക്കണമെന്ന് വടകര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന 24 മണിക്കൂർ കടയടപ്പ് സമരത്തിൽ മുഴുവൻ കച്ചവടക്കാരും പങ്കെടുക്കണമെന്ന മർച്ചൻറ്സ് അസോസിയേഷൻ സെക്രേട്ടറിയറ്റ് യോഗം അഭ്യർഥിച്ചു. വാടക കുടിയാൻ നിയമം കൊണ്ടു വരുക, ജി.എസ്.ടി നിയമത്തിലെ അപാകത പരിഹരിക്കുന്നതുവരെ എല്ലാവിധ പിഴകളും ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികൾ സമരം നടത്തുന്നത്. പ്രസിഡൻറ് എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഒ.വി. ശ്രീധരൻ, പി.കെ. രതീശൻ, എം.പി. മജീഷ് കുമാർ, ഒ.കെ. സുരേന്ദ്രൻ, എ.കെ. രാഘൂട്ടി, എൻ.കെ. ഹനീഫ, എ.ടി.കെ. സാജിദ് എന്നിവർ സംസാരിച്ചു. നവംബർ ഒന്നി​െൻറ കടയടപ്പ് സമരം വിജയിപ്പിക്കാൻ മർച്ചൻറ്സ് അസോസിയേഷൻ യൂത്ത് വിങ് അഭ്യർഥിച്ചു. എ.കെ. ജലീൽ അധ്യക്ഷത വഹിച്ചു. ടി.കെ. മനോജ്കുമാർ, നിധീഷ് മോഹൻ, െ.ടി.കെ. സാജിദ് ഇക്ബാൽ, വി. അനിൽകുമാർ, സി.എച്ച്. ഷസീർ, ഹരീഷ് ജയരാജ്, പി. അമൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.