ശംസുല്‍ ഉലമ പബ്ലിക് സ്‌കൂളില്‍ ആര്‍ട്‌സ് ഫെസ്​റ്റ്

വെങ്ങപ്പള്ളി: 'ആല്‍മ ഫിയസ്റ്റ' തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ വി.കെ. അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ മന്ത്രിക്ക് ഉപഹാരം നല്‍കി. സ്‌കൂള്‍ കണ്‍വീനര്‍ ഹാരിസ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. അക്കാദമി ജന. സെക്രട്ടറി ഇബ്‌റാഹീം ഫൈസി, പഞ്ചായത്ത് പ്രസിഡൻറ് പി.എം. നാസിര്‍, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് പനന്തറ, ഉസ്മാന്‍ പഞ്ചാര, പി.ടി.എ പ്രസിഡൻറ് ജാസര്‍ പാലക്കല്‍, വെങ്ങപ്പള്ളി മഹല്ല് പ്രസിഡൻറ് തന്നാണി അബൂബക്കര്‍ ഹാജി, അക്കാദമി മാനേജര്‍ എ.കെ. സുലൈമാന്‍ മൗലവി, സി. കുഞ്ഞിമുഹമ്മദ് ദാരിമി, പി. അബ്ദുസലീം, എന്‍. മുസ്തഫ, കെ.കെ. സിദ്ധീഖ്, മുസ്തഫ വാഫി, അഷീബ്, ഷിംന, സറീന, സുഹൈല്‍ വാഫി, സോഫിയ എന്നിവർ സംസാരിച്ചു. MONWDL9 വെങ്ങപ്പള്ളി ശംസുല്‍ ഉലമ പബ്ലിക് സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു 'എ​െൻറ കൃഷി, എ​െൻറ സംസ്കാരം'; കുടുംബശ്രീ കാമ്പയിന് തുടക്കമായി കൽപറ്റ: 'എ​െൻറ ഭവനം, ഭക്ഷ്യ സുരക്ഷ ഭവനം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്തുണ്ടാക്കുന്ന പുതിയ പദ്ധതിയാരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ 50,000 കുടുംബശ്രീയംഗങ്ങളിലൂടെ 50,000 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. 'എ​െൻറ കൃഷി, എ​െൻറ സംസ്കാരം' എന്ന കാമ്പയിനിലൂടെയാണ് കുടുംബശ്രീ ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. ഒരോ അയൽക്കൂട്ടത്തിൽ നിന്നും നാലു പേരടങ്ങുന്ന ഗ്രൂപ്പുകൾ ചേർന്ന് സ്വന്തമായോ കൂട്ടമായോ തങ്ങളുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉൽപാദിപ്പിക്കുന്നതാണ് പദ്ധതി. പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി സി.ഡി.എസുകളിൽ പ്രത്യേകം രജിസ്റ്റർ ചെയ്താണ് പദ്ധതി നടപ്പാക്കുക. 36,000 അംഗങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വിത്തും പരിശീലനവും ഓരോ അംഗത്തിനും സൗജന്യമായി നൽകുന്ന പദ്ധതിക്കായി ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ജില്ലയിൽ കുടുംബശ്രീ കാർഷിക മേഖലയിൽ പരിശീലനം നൽകുന്ന 596 കുടുംബശ്രീ വനിത മാസ്റ്റർ ഫാർമേഴ്സിന് ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു. ഇവരാണ് വാർഡ് തല പരിശീലനത്തിന് നേതൃത്വം നൽകുക. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കുള്ള വിത്ത് വാർഡ് തല പരിശീലനത്തിൽ നൽകും. കൃഷി ചെയ്യേണ്ടതി​െൻറ ആവശ്യകത, പച്ചക്കറി കൃഷി, പരിപാലനം, അടുക്കള മാലിന്യ സംസ്കരണവും ജൈവ വള നിർമാണവും എന്നീ വിഷയങ്ങൾ ചേർത്ത് കൊണ്ടായിരിക്കും പരിശീലനം നൽകുക. പദ്ധതിയിൽ അംഗമാവാൻ താൽപര്യമുള്ള കുടുംബശ്രീയംഗങ്ങൾ തങ്ങളുടെ സി.ഡി.എസിൽ ഉടൻ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ല മിഷൻ കോഒാഡിനേറ്റർ അറിയിച്ചു. കാമ്പയിനി​െൻറ ജില്ല തല ഉദ്ഘാടനം എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം മേധാവി വി. ബാലകൃഷണൻ നിർവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സാജിത അധ്യക്ഷത വഹിച്ചു. കെ.എ. ഹാരിസ്, ആരതി, സുഹൈൽ എന്നിവർ സംസാരിച്ചു. MONWDL11 ഭക്ഷ്യ സുരക്ഷ ഭവനം കാമ്പയിനി​െൻറ ജില്ല തല ഉദ്ഘാടനം എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം മേധാവി വി. ബാലകൃഷ്ണൻ നിർവഹിക്കുന്നു മതപ്രഭാഷണ വേദി സുൽത്താൻ ബത്തേരി: മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ നിന്നുപോലും പരസ്പര വിദ്വേഷത്തി​െൻറയും വർഗീയതയുടെയും ശബ്ദങ്ങൾ ഉയർന്നുകേൾക്കുന്നത് ദൗർഭാഗ്യകരമാണെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ. വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച മതപ്രഭാഷണ വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയുടെ ഉപഹാരം തങ്ങൾ മാത്യു പൂപ്പാറക്ക് നൽകി. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം ഫൈസി, ഹനീഫൽ ഫൈസി, വി.കെ അബ്്ദുൽ റഹ്മാൻ ദാരിമി, എ.കെ. സുലൈമാൻ മൗലവി, കെ.എ. നാസർ മൗലവി, ടി. മുഹമ്മദ് സാഹിബ്, കെ.കെ. സൈതലവി, ഹംസ ഹാജി, മുസ്തഫ ദാരിമി, ജഅ്ഫർ ഹൈതമി, ഖാസിം ദാരിമി, നൗശാദ് മൗലവി, അനീസ് വാഫി, റിയാസ് ഹുദവി, സാദിഖ് ഹുദവി, മിദ്ലാജ് ഹുദവി, ശംസീർ, സുൽത്താന നാസർ,മുഹമ്മദ് ദാരിമി, കെ.സി.കെ. തങ്ങൾ എന്നിവർ സംസാരിച്ചു. MONWDL12വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച മതപ്രഭാഷണ വേദി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.