പ്രവാസികളുടെ പി.എഫ്, നാഷനൽ സേവിങ്​സ്​ സർട്ടിഫിക്കറ്റ്​​ അക്കൗണ്ടുകൾ റദ്ദാക്കി കേ​ന്ദ്രസർക്കാർ ഭേദഗതി

ന്യൂഡൽഹി: പബ്ലിക് േപ്രാവിഡൻറ് ഫണ്ടും നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റും അടക്കമുള്ള ചെറുകിട നിക്ഷേപപദ്ധതികളിൽ പ്രവാസികളോട് വിവേചനവുമായി കേന്ദ്ര സർക്കാർ ഭേദഗതി. പ്രവാസം തുടങ്ങുന്നതിനുമുമ്പ് പബ്ലിക് േപ്രാവിഡൻറ് ഫണ്ടിൽ ചേർന്നയാൾ നോൺ െറസിഡൻറ് ഇന്ത്യൻ (എൻ.ആർ.െഎ) ആവുന്നതോടെ അത് റദ്ദാവുമെന്ന് 1968ലെ പബ്ലിക് േപ്രാവിഡൻറ് ഫണ്ട് നിയമത്തിൽ വരുത്തിയ ഭേദഗതി വ്യക്തമാക്കി. ഏറെ സാധാരണക്കാർ ഉപയോഗപ്പെടുത്തുന്ന പോസ്റ്റ് ഒാഫിസ് സേവിങ്സ് അടക്കമുള്ള നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപങ്ങളും ഇപ്രകാരം റദ്ദാവും. ഭേദഗതി ഇൗമാസം തുടക്കത്തിൽ ഒൗദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നു. അക്കൗണ്ടുകൾ റദ്ദാക്കുന്ന തീയതിവരെയുള്ള പലിശ നാലുശതമാനം നിരക്കിൽ ലഭ്യമാക്കുമെന്നും ഭേദഗതിയിൽ പറയുന്നു. നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റി​െൻറ കാര്യത്തിൽ പദ്ധതി കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് അക്കൗണ്ട് ഉടമ എൻ.ആർ.ഇ ആയി മാറിയാൽ സർട്ടിഫിക്കറ്റുകൾ പണമാക്കി മാറ്റുകയോ പണമാക്കി മാറ്റാനുള്ള ധാരണയിലെത്തുകയോ ചെയ്യണമെന്ന് ഭേദഗതി നിഷ്കർഷിക്കുന്നു. നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്സ്, പബ്ലിക് പ്രോവിഡൻറ് ഫണ്ട്, മറ്റു മാസനിക്ഷേപ പദ്ധതികൾ തുടങ്ങിയവയിൽ അംഗമായി ഭാവിസുരക്ഷ സ്വപ്നം കാണുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് സർക്കാറി​െൻറ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.