ന്യൂഡൽഹി: തീരുമാനിച്ചു. കോൺഗ്രസിൽനിന്ന് ബി.ജെ.പി അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം പുനഃസംഘടിപ്പിച്ച നിയമം-നീതിന്യായകാര്യം-പൊതുപരാതി സംബന്ധിച്ച രാജ്യസഭ സമിതിയുെടതാണ് തീരുമാനം. ഇതോടെ ഭരണകക്ഷിയുടെ രാഷ്ട്രീയ ഉപകരണമായി സി.ബി.െഎ ഉപയോഗിക്കപ്പെടണമോ സ്വയംഭരണം നൽകണമോ എന്നതടക്കമുള്ള വിഷയങ്ങൾ വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാവും. പ്രധാനമന്ത്രിയുടെ ഒാഫിസ്, സി.ബി.െഎ, കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി), കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവയുടേത് ഉൾപ്പെടെയുള്ള പ്രവർത്തനം വിലയിരുത്തുന്നതാണ് സമിതി. കോൺഗ്രസിലെ ആനന്ദ് ശർമയായിരുന്നു അധ്യക്ഷൻ. എങ്കിലും രാജ്യസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോൺഗ്രസിെൻറ എതിർപ്പ് മറികടന്ന് ശർമക്ക് പകരം ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അധ്യക്ഷനായി പുനഃസംഘടിപ്പിച്ചു. തിങ്കളാഴ്ച ചേർന്ന സമിതിയുടെ ആദ്യയോഗത്തിലാണ് സി.ബി.െഎയുടെ പ്രവർത്തനം പഠിക്കാൻ തീരുമാനിച്ചത്. ആനന്ദ് ശർമ അധ്യക്ഷനായിരിക്കെ പരിഗണിച്ച, തെരഞ്ഞെടുപ്പ് പരിഷ്കാരം സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. കൂടാതെ ഹൈകോടതികളിലും സുപ്രീംകോടതിയിലും ജഡ്ജിമാരുടെ വർധിക്കുന്ന ഒഴിവുകൾ, പൊതുപ്രവർത്തകരുടെ സ്വത്ത്, ആസ്തി-ബാധ്യത സംബന്ധിച്ച കാര്യങ്ങൾ, വിരമിച്ചവരുടെയും മുതിർന്ന പൗരന്മാരുടെയും പൊതുപ്രശ്നങ്ങൾ, വിവിധ പദ്ധതികൾക്കുവേണ്ടി കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നം എന്നിവയും സമിതി പരിഗണിക്കും. കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.െഎയെ സ്വതന്ത്രമാക്കണമെന്ന് രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നതാണ്. സ്വതന്ത്ര സംവിധാനത്തിന് കീഴിൽ സി.ബി.െഎ, ആദായ നികുതി, എൻഫോഴ്സ്മെൻറ് അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ടുവരണമെന്നാണ് ആവശ്യം. ഭരണത്തിലിരിക്കുന്നവർ രാഷ്ട്രീയ എതിരാളികൾക്കുനേരെ ഉപയോഗിക്കുേമ്പാൾ ഭരണപക്ഷത്തോട് അനുകൂല നിലപാടുള്ളവരെ സംരക്ഷിക്കാനും അന്വേഷണ ഏജൻസിയെ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. ഇടതുപക്ഷവും ആം ആദ്മി പാർട്ടിയും ഇത് ചൂണ്ടിക്കാട്ടുന്നു. സമീപകാല സംഭവങ്ങളെ തുടർന്ന് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇൗ ആക്ഷേപം ശക്തമാക്കിയിട്ടുണ്ട്. ശാന്തി ഭൂഷൻ, അണ്ണാ ഹസാരെ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന ജൻലോക്പാൽ സമരത്തിൽ ഉൾപ്പെടെ സി.ബി.െഎക്ക് സ്വയംഭരണം നൽകണമെന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ബി.ജെ.പിക്കും േകാൺഗ്രസിനും ഇക്കാര്യത്തിൽ മറിച്ചാണ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.